Latest News

ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നൊണ്; എന്റെ നിബന്ധനകള്‍ ഒന്നും മാറ്റാന്‍ തയ്യാറല്ല: സായിപല്ലവി

Malayalilife
ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നൊണ്;  എന്റെ നിബന്ധനകള്‍ ഒന്നും മാറ്റാന്‍ തയ്യാറല്ല: സായിപല്ലവി

പ്രേമത്തിലൂടെ വന്ന് പതിവ് നായികാ സങ്കല്‍പത്തെ മാറ്റി മറിച്ച നായികയാണ് സായി പല്ലവി. മുഖക്കുരുവും പരുക്കന്‍ ശബ്ദവും തന്റെ നായികാ പദവിക്ക് കോട്ടം തട്ടിക്കാതെ അഭിനയമാണ് എല്ലാത്തിലും മേലെ എന്ന് ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സായി പല്ലവി തെളിയിച്ചു. ഒറ്റ ചിത്രം കൊണ്ട് തന്നെ സായ് പല്ലവി തെന്നിന്ത്യയില്‍ താരമായി മാറിയപ്പോഴും തന്റെ നിലാപടുകളുടെ പേരില്‍ നിരവധി ആരോപണങ്ങള്‍ നടിക്ക് നേരിടേണ്ടതായി വന്നു. എന്നാൽ ഇപ്പോൾ ബോളിവുഡ് സിനിമകളിൽ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യമാണ് എന്ന് താരം തുറന്ന് പറയുകയാണ്.

ബോളിവുഡ് സിനിമ എന്ന് പറഞ്ഞത് കൊണ്ട്, വെറുതേ ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കണം എന്ന് എനിക്ക് താത്പര്യമില്ല. എല്ലാവരെയും പോലെ ബോളിവുഡ് സിനിമ എന്ന് പറഞ്ഞാല്‍ ഹാ ചെയ്യാം എന്ന ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് തിരക്കഥയാണ് പ്രധാനം. തിരക്കഥ വായിക്കുമ്പോള്‍ നടി എന്ന നിലയിലല്ല, ഒരു പ്രേക്ഷക എന്ന നിലയിലാണ് ഞാന്‍ വായിക്കുന്നത്. അത് എന്നെ സംതൃപ്തിപ്പെടുത്തുകയാണെങ്കില്‍ ചെയ്യും. ബോളിവുഡില്‍ തന്നെ ആകണം എന്നില്ല. ഇവിടെ എന്റെ തായ് മൊഴിയിലില്‍ ആയാലും മറ്റേത് ഭാഷയില്‍ ആണെങ്കിലും തിരക്കഥ എന്നെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ ചെയ്യൂ.

ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നൊണ്. മികച്ച കഥയും ടീമും വന്നാല്‍ ചെയ്യും. അതില്‍ എതിര്‍ അഭിപ്രായമില്ല. പക്ഷെ എന്റെ നിബന്ധനകള്‍ ഒന്നും മാറ്റാന്‍ തയ്യാറല്ല. കുടുംബത്തിനൊപ്പം തനിയ്ക്ക് പോയിരുന്ന കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് നേരത്തെ തന്നെ സായ് പല്ലവി പറഞ്ഞിട്ടുണ്ട്. 

വസ്ത്രങ്ങള്‍ ധരിയ്ക്കുമ്പോള്‍ അത് എന്റെ കംഫര്‍ട്ട് ലെവലില്‍ ആയിരിക്കണം എന്നതും നടിയുടെ നിബന്ധനയാണ്. തിരക്കഥ ഇഷ്ടപ്പെടാത്ത സിനിമകള്‍, അത് എത്ര വലിയ സംവിധായകന്റെ ആയാലും സായി പല്ലവി നോ പറഞ്ഞതും ശ്രദ്ധേയമായിരുന്നു.
 

Actress sai pallavi words about bollywood movies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES