പ്രശസ്ത ഗായിക എന്നതിലുപരി ഇപ്പോള്‍ റിമി ടോമി ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരിക കൂടിയായിരിക്കുകയാണ്. കുട്ടികളി നിറഞ്ഞ പെരുമാറ്റത്തിലൂടെയും തമാശകളിലൂടെയും ഏവരെയും കൈയ്യിലെടുക്കാന്‍ റിമിക്ക് അതിവേഗം സാധിക്കുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവാവുന്നത് സഹോദരന്‍ റിങ്കുവിനെ കുറിച്ചുള്ള കുറിപ്പാണ്. റിമി ഇന്‍സ്റ്റഗ്രാമില്‍ ലേറ്റസ്റ്റ് പോയ യാത്രക്കിടയില്‍ ഉണ്ടായ സംഭവമാണ് കുറിക്കുന്നത്. ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സഹോദരനെ കുറിച്ചേര്‍ത്ത് അഭിമാനമുണ്ടെന്ന് പ്രിയഗായിക പറയുന്നത്.
പ്രിയഗായികയുടെ വാക്കുകള്‍ ഇങ്ങനെ… ഈ ട്രിപ്പില്‍ എനിക്ക് ഏറ്റവും ടച്ചിംഗായി തോന്നിയ ഒരു ക്യൂട്ട് കെട്ടിപ്പിടുത്തം. നമ്മുടെ ആരോ പോലെ എത്ര സ്നേഹത്തോടെയാണ് ആ കുഞ്ഞ് ഹഗ് ചെയ്തത്. റിങ്കുവും റീനുവും എനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരുപക്ഷെ, അധികം സ്മാര്‍ട്ട് ടോക്കറ്റീവ് സ്റ്റൈലിഷ് ഒന്നും അല്ലായിരിക്കും. അവരവരുടെ ഫാമിലിയെ നന്നായി നോക്കുന്നവരാണ് ഇരുവരും. ഫാമിലിക്ക് പുറത്ത് വേറൊരു ലോകം ഉണ്ടെന്ന് തോന്നല്‍ പോലുമില്ലാത്ത രണ്ടുപേര്‍, പിന്നെ പൈസയുടെ വില അറിഞ്ഞ് ജീവിക്കുന്നവരാണ്. അതും പറയണല്ലോ, അവരാണ് എന്റെ ചേട്ടനും ചേച്ചിയും എന്ന് തോന്നിയിട്ടുണ്ട്. അത്രം പക്വതയുണ്ട്. നിങ്ങളുടെ ചേച്ചി എന്ന് പറയുന്നതില്‍ ഞാന്‍ ഭാഗ്യവതിയാണ്.
വീണ്ടും വീണ്ടും ഒരോ നിമിഷവും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. ഒരുപക്ഷേ, ഞാന്‍ ആദ്യമായിട്ടാവും ഇവരെ പറ്റി പറയുന്നത്. എന്തോ ഈ വീഡിയോ കണ്ടപ്പോള്‍ പെട്ടെന്ന് എഴുതാന്‍ തോന്നി. ഒരുപക്ഷേ, ഇത്രേം പാവം അവര് തന്നെയാണെന്ന് ഞാന്‍ അവരോട് പറയാറുണ്ട്. അതിന്റെ കേട് ചേച്ചി തീര്‍ക്കുന്നുണ്ടല്ലോ എന്ന് റിമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.