Latest News

ഉയര്‍ന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു; 12 ദിവസം ഒറ്റയ്ക്ക് കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു; കോവിഡ് ദിനങ്ങളെക്കുറിച്ച് റിമി ടോമി

Malayalilife
ഉയര്‍ന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു; 12 ദിവസം ഒറ്റയ്ക്ക് കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു; കോവിഡ് ദിനങ്ങളെക്കുറിച്ച് റിമി ടോമി

ഗായിക, അവതാരിക എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് റിമി ടോമി. മാത്രമല്ല അഭിനയത്തിലും താരം പരീക്ഷണം നടത്തിയിട്ടുണ്ട്. ഏത് മേഖലയായാലും തനിക്ക് പറ്റുമെന്നാണ് താരം തെളിയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് ബാധിച്ചു നീരീക്ഷണത്തില്‍ കഴിഞ്ഞ ദിനങ്ങളുടെ അനുഭവം പങ്കിട്ട് റിമി ടോമി. പെട്ടെന്നൊരു ദിവസം പനിയും തളര്‍ച്ചയും തോന്നിയതിനെത്തുടര്‍ന്നു ടെസ്റ്റ് ചെയ്യുകയായിരുന്നുവെന്നും അപ്പോള്‍ പോസിറ്റീവ് ആയി എന്നും റിമി പറയുന്നു.

റിമിയുടെ വാക്കുകള്‍

കോവിഡ് ബാധിക്കുന്നതിന്റെ തലേ ദിവസം വരെ എനിക്ക് യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു. പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ പനിയുടേതായ ചില അസ്വസ്ഥതകള്‍ തോന്നി. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ടെസ്റ്റ് ചെയ്തു. റിസല്‍ട്ട് കിട്ടുന്നതിനു മുന്‍പേ എനിക്കു മനസ്സിലായി കോവിഡ് ആണെന്ന്. ഉയര്‍ന്ന പനിയും ശരീരവേദനയും അസഹനീയമായിരുന്നു. വീട്ടില്‍ നിന്നു മറ്റുള്ളരെയെല്ലാം മാറ്റി ഞാന്‍ സ്വയം നീരീക്ഷണത്തിലായി. അന്ന് രാത്രി റിസല്‍ട്ട് വന്നു, പോസിറ്റീവ് ആയി.

12 ദിവസത്തിനു ശേഷമാണ് വീണ്ടും ടെസ്റ്റ് ചെയ്തത്. അത്രയും ദിവസം ഒറ്റയ്ക്കു കഴിഞ്ഞപ്പോള്‍ പല കാര്യങ്ങളും പഠിക്കാന്‍ സാധിച്ചു. ഓണ്‍ലൈനായാണ് എല്ലാ ദിവസവും ഭക്ഷണം വാങ്ങിയത്. കോവിഡ് ബാധിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴും ക്ഷീണം പൂര്‍ണമായും മാറി. പിന്നീട് വീട്ടിലെ ചില പണികളൊക്കെ ചെയ്തു തുടങ്ങി. ഒരുപാട് സിനിമകള്‍ കണ്ടു. അങ്ങനെയൊക്കെയാണു സമയം ചിലവഴിച്ചത്’, റിമി ടോമി

 കോവിഡ് ബാധിച്ചാല്‍ ആരും ഭയപ്പെടേണ്ടതില്ല എന്ന അവബോധം കൂടി പകര്‍ന്നുകൊണ്ടാണ് റിമി വിഡിയോ അവസാനിപ്പിക്കുന്നത്. സന്തോഷത്തോടെയിരുന്ന് ധൈര്യപൂര്‍വം ഓരോ ദിനവും ചിലവഴിക്കണമെന്നും ഗായിക ഓര്‍മിപ്പിച്ചു.

Actress rimi tomy words about covid days

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES