മലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ.2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. താരത്തിന്റെ ഇടതൂർന്ന കണ്ണുകളും ചുരുളൻ മുടിയും എല്ലാം തന്നെ ആരാധകരുടെ മനം കവരുന്നതായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും. എന്നാൽ ഇപ്പോൾ സംവിധായകന്‍ ആഷിഖ് അബുവിന്റെയും തന്റെയും ജീവിതത്തില്‍ ഏറ്റവും മൂല്യം കൊടുക്കുന്നത് എന്തിനാണെന്ന് ഒരു മാഗസിന് നൽകിയ അഭിമുഖത്തിലൂടെ താരം തുറന്ന് പറയുകയാണ്.
‘തുടര്‍ച്ചയായി വികസിക്കുകയും വളരുകയും ചെയ്യുന്നവരാണ് ഞങ്ങള്‍. ആരും പെര്‍ഫക്ട് അല്ല എന്ന് മനസ്സിലാക്കുകയും അതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഈ ശ്രമത്തിനാണ് ഞങ്ങള്‍ ഏറ്റവും മൂല്യം കല്‍പിക്കുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നതുപോലെ അവനവനു വേണ്ടിയും ജീവിക്കണമെന്ന് റിമ പറയുന്നു. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് വിവാഹം കഴിക്കണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും ലളിതമായ വിവാഹം തന്നെയാണ് ഉദ്ദേശിച്ചിരുന്നതെന്നും മതം തന്റെ കണ്‍സേണ്‍ ആയിരുന്നില്ലെന്നുമാണ് റിമ ഇപ്പോൾ പറയുന്നത്.
‘പതിനെട്ടോ പത്തൊന്‍മ്പതോ വയസ്സുള്ളപ്പോഴാണ് ഞാന്‍ പണം സമ്പാദിച്ച് തുടങ്ങുന്നത്. ക്രൈസ്റ്റ് കോളേജിന്റെ കള്‍ചറല്‍ ടീമിന്റെ ഭാഗമായുള്ള പ്രകടനത്തിന് കിട്ടിയ സമ്മാനത്തുകയായിരുന്നു ആദ്യത്തെ വരുമാനം. അന്നുമുതല്‍ എന്റെ ആവശ്യങ്ങള്‍ക്ക് ഞാന്‍ തന്നെ പണം കണ്ടെത്തണം എന്ന ചിന്ത ഒപ്പമുണ്ട്. കല്ല്യാണത്തിലും അങ്ങനെ ആവണം എന്നെനിക്ക് നിര്‍ബന്ധമായിരുന്നു. വേണ്ടതെല്ലാം അച്ഛനും അമ്മയും തന്നിരുന്നുവെന്നും അവരെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും തനിക്കുണ്ടായിരുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു