Latest News

ഞാൻ ഇംഗ്ലീഷ് സംസാരിച്ചത് അയാളെ ചൊടിപ്പിച്ചു; നേരിട്ട മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി റിമ കല്ലിങ്കൽ

Malayalilife
ഞാൻ ഇംഗ്ലീഷ് സംസാരിച്ചത് അയാളെ ചൊടിപ്പിച്ചു; നേരിട്ട മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നടി  റിമ കല്ലിങ്കൽ

ലയാളത്തിലെ നടിമാരില്‍ അഭിനയം കൊണ്ടും നിലപാടുകൊണ്ടും ശക്തമായ സാന്നിധ്യമാണ് റിമ കല്ലിങ്കല്‍. സ്ക്രീനിലെ നല്ല നടിയെന്നത് പോലെ തന്നെ ജീവിതത്തില്‍ ഉറച്ച നിലപാടുകളുള്ള വ്യക്തിയുമാണ് റിമ.2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ ചിത്രം. തുടർന്ന് നിരവധി സിനിമകളുടെ ഭാഗമാവുകയും ചെയ്‌തു. താരത്തിന്റെ ഇടതൂർന്ന കണ്ണുകളും ചുരുളൻ മുടിയും എല്ലാം തന്നെ ആരാധകരുടെ മനം കവരുന്നതായിരുന്നു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളതും. എന്നാൽ ഇപ്പോൾ  സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് റിമയുടെ യാത്രാനുഭവമാണ്. നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ചാണ് നടി വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന്  പറയുന്നത്. 

ഇംഗ്ലീഷ് പറഞ്ഞതിന്റെ പേരിലാണ് പ്രശ്നമുണ്ടായതെന്നാണ് റിമ പറയുന്നത്. ഐസ്ക്രീം വിൽക്കുന്ന ആളുമായിട്ടായിരുന്നു പ്രശ്നം. നടിയുടെ വാക്കുകൾ ഇങ്ങനെ...''മോസ്കോയിൽ ഐസ്ക്രീം വിൽപനക്കാരൻ പയ്യൻ എന്നോട് കയർത്തു സംസാരിച്ചു. ഞാൻ ഇംഗ്ലിഷ് സംസാരിച്ചതാണ് അയാളെ ചൊടിപ്പിച്ചത്. റഷ്യൻ ഭാഷ അറിയാത്തവരൊക്കെ മ്ലേച്ഛരാണെന്നുള്ള തെറ്റിദ്ധാരണ വച്ചു പുലർത്തുന്നയാളാണ് അയാൾ.

യൂറോപ്പിലെ പലയിടങ്ങളിലും ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും റിമ അഭിമുഖത്തിൽ പറയുന്നുണ്ട്. നിറത്തിന്റെ പേരിലായിരുന്നു അവിടെ പ്രശ്നം.''ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു ശരിയല്ല. വിവേചനം കാണിക്കുന്നവർക്കു മനസ്സിലാകും വിധം അവരെ മൈൻഡ് ചെയ്യാതെ മുന്നോട്ടു പോകാനുള്ള ആർജവം നമ്മൾ പ്രകടിപ്പിക്കണമെന്നാണ്.

മോസ്കോയിൽ ഇത്തരത്തിലുള്ള പ്രശ്നം മാത്രമല്ല നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നുണ്ട്. ഐസ്ക്രീം പ്രശ്നത്തിന് ശേഷം തൊട്ട് അടുത്ത ദിവസം വ്യത്യസ്തമായ ഒരു അനുഭവമാണ് ഉണ്ടായതെന്ന് പറഞ്ഞ് കൊണ്ടാണ് നല്ല അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തൊട്ട് അടുത്ത ദിവസം ഒരു കാറിൽ കയറിയെന്നും സ്ത്രീ കാർ ഡ്രൈവർ വളര നല്ല രീതിയിലാണ് പൊരുമാറിയതെന്നുമാണ് റിമ പറയുന്നത്. റഷ്യയെന്നു കേൾക്കുമ്പോൾ അവരുടെ പുഞ്ചിരിക്കുന്ന മുഖമാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെടുത്തുകയെന്നും നടി പറയുന്നു. റിമയുടെ വാക്കുകൾ ഇങ്ങനെ'' പിറ്റേന്ന് ഒരു ടാക്സിയിൽ കയറിയപ്പോൾ വേറിട്ട അനുഭവമായിരുന്നു. ഡ്രൈവർ സ്ത്രീയാണ്. ബഹുമാനത്തോടെയും ആദരവോടെയുമാണ് അവർ പെരുമാറിയത്. ഞങ്ങൾ പെട്ടെന്നു സുഹൃത്തുക്കളായി. റീത്തയെന്നാണ് അവരുടെ പേര്. റീത്തയോടൊപ്പം നിന്ന് ഞാൻ ഫോട്ടോ എടുത്തു. റഷ്യയെന്നു കേൾക്കുമ്പോൾ റീത്തയുടെ പുഞ്ചിരിക്കുന്ന മുഖമാണ് ആദ്യം എന്റെ മനസ്സിലേക്ക് ഓടിയെടുത്തുക.

റഷ്യൽ ഏറ്റവും കൂടുതൽ ആകർഷിച്ചതിനെ കുറിച്ചും റിമ അഭിമുഖത്തിൽ പറയുന്നുണ്ട്. റഷ്യൻ സ്ത്രീകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവുമാണ് ആകർഷിച്ചതെന്നാണ് പറയുന്നത്. ''ഏതു രാജ്യത്തു ചെന്നാലും അവിടെയുള്ള സ്ത്രീകളുടെ രീതികൾ ഞാൻ‌ ശ്രദ്ധിക്കാറുണ്ട്. റഷ്യയുടെ മുഖം അവിടുത്തെ സ്ത്രീകളാണ്. റഷ്യൻ വനിതകളുടെ ആത്മാഭിമാനവും ആത്മവിശ്വാസവും മാതൃകാപരമാണ്. സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ അവർ അതീവ ജാഗ്രത പുലർത്തുന്നു. അതേസമയം, റഷ്യയിലെ സ്ത്രീകൾ ഫാഷൻ പ്രേമികളുമാണ്. അവർ വ്യത്യസ്തമായ സ്റ്റൈലിൽ മനോഹരമായി വസ്ത്രം ധരിക്കുന്നു. ഫാഷനബിളായ വസ്ത്രങ്ങൾ ധരിച്ചാലും ഏച്ചുകെട്ടായി തോന്നില്ല. സൗന്ദര്യബോധമുള്ളവരാണ് റഷ്യയിലെ പെണ്ണുങ്ങളെന്നും സ്ത്രീകളെ കുറിച്ച് കൊണ്ട് പറഞ്ഞു.

Actress rima kallingal share bad experience in moscow

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES