Latest News

ഇത്രയും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്ന് കണ്ടാല്‍ തോന്നില്ല; അദ്ദേഹം അത് ആരേയും അറിയിക്കുകയും ഇല്ല; നടൻ ശ്രീനിവാസനെ കുറിച്ച് പറഞ്ഞ് രജീഷ വിജയൻ

Malayalilife
ഇത്രയും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്ന് കണ്ടാല്‍ തോന്നില്ല; അദ്ദേഹം അത് ആരേയും അറിയിക്കുകയും ഇല്ല; നടൻ ശ്രീനിവാസനെ കുറിച്ച് പറഞ്ഞ് രജീഷ വിജയൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് രജീഷ് വിജയൻ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു താരം അവതരിപ്പിച്ച  കീടം എന്ന ചിത്രം  തിയറ്ററില്‍ എത്തിയത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ രജിഷയോടൊപ്പം നടൻ  ശ്രീനിവാസനും  മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.  എന്നാൽ ഇപ്പോൾ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് രജിഷ വിജയന്‍. 

രജിഷയുടെ വാക്കുകള്‍:

സിനിമയില്‍ എന്റെ അച്ഛന്‍ കഥാപാത്രമായി എത്തുന്നവരൊക്കെ എന്നെങ്കിലും ഒരുമിച്ച്‌ വര്‍ക്ക് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചവരാണ്. ആ ലിസ്റ്റില്‍ തീര്‍ച്ചയായും ഉള്ള ഒരാളായിരുന്നു ശ്രീനിവാസന്‍ സര്‍. സാറിനൊപ്പം ഇത്രവേഗം ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ചിത്രത്തിന് സ്‌ക്രിപ്റ്റ് എഴുതിയപ്പോള്‍ തന്നെ ശ്രീനിവാസന്‍ സര്‍ അല്ലാതെ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ല എന്നാണ് കേട്ടത്. കഥ കേട്ടപ്പോള്‍ തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു.

സിനിമയുടെ സമയത്ത് അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളൊക്കെയുണ്ട്. എന്നാല്‍, വയ്യായ്മയൊന്നും സിനിമയെയോ ഷൂട്ടിനേയോ ബാധിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ അദ്ദേഹം സ്‌ട്രോങ് ആയിട്ടാണ് നില്‍ക്കുന്നത്. ഇത്രയും ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടെന്ന് കണ്ടാല്‍ തോന്നില്ല, അദ്ദേഹം അത് ആരേയും അറിയിക്കുകയും ഇല്ല.

ഭയങ്കര ജോളിയായിട്ടുള്ള ആളാണ് അദ്ദേഹം. സെക്കന്റ് വെച്ച്‌ കൗണ്ടര്‍ വന്നുകൊണ്ടേ ഇരിക്കും. നമുക്ക് എന്തും പറയാനുള്ള ഒരു സ്‌പേസ് അദ്ദേഹം തരുന്നുണ്ട്. അതുകൊണ്ട് തന്നെ ഭയങ്കരമായിട്ടുള്ള ഒരു ബോണ്ടിങ് അദ്ദേഹവുമായി ഉണ്ടായിട്ടുണ്ട്.

Actress rajisha vijayan words about sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES