സിനിമ ചിത്രീകരണങ്ങളെല്ലാം കൊറോണ വൈറസും ലോക്ക്ഡൗണും കാരണം നിലച്ചിരിയ്ക്കുകയാണ്. താരങ്ങള്‍ക്ക് ഇപ്പോൾ സിനിമാ വിശേഷങ്ങളും ലൊക്കേഷന്‍ വിശേഷങ്ങളുമൊന്നും തന്നെ പറയാനുമില്ല. പലരും ഇപ്പോള്‍ ആരാധകരുമായി പഴയ ഓര്‍മകളും പുതിയ ഫോട്ടോകളും, കുക്കിങ് വിശേഷങ്ങളുമൊക്കെയാണ് പങ്കുവച്ചിരിയ്ക്കുന്നത്. അഭിനയം മറന്ന് പോയേക്കാം എന്ന് പറഞ്ഞ താരങ്ങളുമുണ്ട്. എന്നാൽ നടി റായി ലക്ഷ്മിയാകട്ടെ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റുമാണ് സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. നടി ഏറ്റവും ഒടുവില്‍ പങ്കുവച്ചിരിയ്ക്കുന്നത് തന്റെ പുതിയ ഹെയര്‍സ്‌റ്റൈല്‍ ആണ്.
റായി ലക്ഷ്മിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഈ ലോക്ക് ഡൗണിന് എന്റെ ആശ്വാസം എന്ന് പറഞ്ഞുകൊണ്ടാണ്.ഗ്രൂമിങ് ദിവസങ്ങള്‍ മറന്നു പോയി എന്നും വീണ്ടുമൊരു ഗ്രൂമിങ് സെഷനില്‍ എത്തിയത് നല്ലൊരു അനുഭവമായി തോന്നുന്നു എന്നും റായി ലക്ഷ്മി പോസ്റ്റിലൂടെ തുറന്ന് പറയുന്നു. റായി ലക്ഷ്മി ആരാധകരോട് തന്റെ പുതിയ ലുക്ക് എങ്ങിനെയുണ്ട് എന്നും ചോദിക്കുന്നു. റായി ലക്ഷ്മി ഇപ്പോൾ സിന്‍ഡ്രല എന്ന പുതിയ ചിത്രത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. സിന്‍ഡ്രല എന്ന് പറയുന്നത് പൂര്‍ണമായും സ്ത്രീ പക്ഷ ഹൊറര്‍ ഫാന്റസി ചിത്രമാണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനു വെങ്കടേഷ് എന്ന പുതുമുഖ സംവിധായകനാണ്.
നടി മോഡൽ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് റായ് ലക്ഷ്മി. തെന്നിന്ത്യയിൽ നിന്നും ബോളിവൂഡിലേക്ക് ചേക്കേറിയ താരം സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. സിനിമയിലേക്ക് എത്തുന്നതിന് മുന്നേ പരസ്യ ചിത്രങ്ങളിൽ മോഡലായിരുന്ന താരം സിലിക്കൺ ഫുട് വെയേർസ് ,ജോസ്കോ ജൂവല്ലേഴ്‌സ് , ഇമ്മാനുവേൽ സിൽക്‌സ് എന്നിവയുടെ പരസ്യ ചിത്രങ്ങളിലും മോഡലായി തിളങ്ങി. 2005 ൽ പുറത്തിറങ്ങിയ കാർക കസദര എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവട് വയ്ക്കുകയും ചെയ്‌തു.പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. അതേ സമയം അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ് എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തും താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.