ഞങ്ങള്‍ എപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയിരിക്കും; ജീവിത പങ്കാളി എന്ന് പറയുമ്പോള്‍ ആ ഒരു ബന്ധം തീര്‍ച്ചയായും ഉണ്ട്; തുറന്ന് പറഞ്ഞ് നടി പ്രിയ മണി

Malayalilife
ഞങ്ങള്‍ എപ്പോഴും  നല്ല സുഹൃത്തുക്കള്‍ ആയിരിക്കും; ജീവിത പങ്കാളി എന്ന് പറയുമ്പോള്‍ ആ ഒരു ബന്ധം തീര്‍ച്ചയായും ഉണ്ട്; തുറന്ന് പറഞ്ഞ് നടി പ്രിയ മണി

ലയാള സിനിമ  പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയാമണി.  മോഡലിങ്ങിൽ എല്ലാം തന്നെ സജീവയായ താരം മലയാളത്തിന് പുറമെ അന്യ ഭാഷ ചിത്രങ്ങളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ  അവതരിപ്പിക്കുകയും ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ പ്രിയമണി ഇപ്പോൾ തന്റെ കുടുംബത്തെ കുറിച്ചും അഭിനയത്തെ കുറിച്ചും തുറന്ന് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഫാമിലി മാന്‍ ആദ്യ പാര്‍ട്ടിന് വളരെ മികച്ച അഭിപ്രായങ്ങള്‍ ആയിരുന്നു ദേശീയ തലത്തില്‍ ഇത്ര വലിയ ഹിറ്റ് ആകും എന്ന് ഞാന്‍ പോലും പ്രതീക്ഷിച്ചില്ല. സുചിത്ര എന്ന കഥാപാത്രത്തെ പറ്റി എല്ലാവരും നല്ല അഭിപ്രായം ആണ് പറഞ്ഞത്. അടുത്ത സീസണ്‍ ആദ്യ സീസണിനെക്കാള്‍ വളരെ ഹിറ്റായി മാറി. ഇപ്പോഴും ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വരുന്നുണ്ട്. രണ്ടും മൂന്നും തവണ കണ്ടവര്‍ പോലും ഉണ്ടെന്നാണ് പറയുന്നത്. ഹിസ്റ്റോറിയെകുറിച്ചും നല്ല അഭിപ്രായങ്ങള്‍ ആണ് കിട്ടിയത്. എന്റെ അഭിപ്രായത്തില്‍ സുചിത്രയും സാക്ഷിയും ഒരേപോലെ തന്നെ ബോള്‍ഡാണ്. സാക്ഷി ഒരു സക്‌സസ്ഫുള്‍ ഷെഫ് ആണ് ഹോട്ടലുകളുടെ ഉടമ. പക്ഷെ പെട്ടെന്ന് അവരുടെ വിവാഹ ജീവിതത്തില്‍ പ്രശ്‌നം ഉണ്ടാകുന്നു. ത്രില്ലിംഗ് ആയ കഥയാണ് ഹിസ്റ്റോറിയുടേത്.

ഭാഷ എനിക്ക് പ്രശ്‌നമല്ല. എല്ലാ ഭാഷകളും എനിക്ക് ഇഷ്ടമാണ്. എല്ലാ ഭാഷയിലും എനിക്ക് അരാധകരെ കിട്ടുന്നുണ്ട്. എന്നിരുന്നാലും കൂടുതല്‍ അംഗീകാരം കിട്ടിയത് ദക്ഷിണേന്ത്യയില്‍ ആണ്. ഇപ്പോള്‍ ഫാമിലി മാന്‍ ഫാമിലി മാന്‍ 2 ഹിസ്‌റ്റോറി രരക്ത ചരിത്ര പാര്‍ട്ട് 2, രാവണ്‍ ഇതെല്ലം ചെയ്തു കഴിഞ്ഞപ്പോള്‍ അജയ് ദേവ്ഗണിന്റെ ഒപ്പം മൈദാന്‍ ചെയ്യുന്നുണ്ട്. അജയ് ദേവ്ഗണിന്റെ ഒപ്പം മൈദാന്‍ . തെലുങ്കില്‍ രണ്ടു പ്രോജക്റ്റുകള്‍, ഒന്ന് റാണയുടെ ഒപ്പം വിരാട പര്‍വ്വം, അതൊരു നക്‌സലൈറ്റ് സ്റ്റോറിയാണ്. പിന്നെ നാറപ്പ വെങ്കിടേഷ് സാറിന്റെ ഒപ്പം. അത് അസുരന്റെ റീമേക്ക് ആണ്. മഞ്ജു ചേച്ചി ചെയ്ത കഥാപത്രമാണ് ഞാന്‍ ചെയ്യുന്നത്. മറ്റു നാലഞ്ച് പ്രൊജക്‌സ്‌റ് കൂടി ഉണ്ട് . അതില്‍ വെബ്‌സീരീസ് ഉണ്ട്, പാന്‍ ഇന്ത്യ സിനിമകളും കമ്മിറ്റ് ചെയ്തിട്ടുണ്ട്.

മലയാളം സിനിമ വിടാന്‍ എനിക്ക് ഒരിക്കും പറ്റില്ല. ചില പ്രോജക്റ്റുകള്‍ വരുന്നുണ്ട്. എങ്കിലും ഡേറ്റ് പ്രശ്‌നമാണ്. ഇപ്പോള്‍ നല്ലൊരു മലയാളം പടം വന്നാല്‍ ഉറപ്പായും ചെയ്യും. സിനിമ തന്നെയാണ് എന്നും പാഷന്‍. സ്‌കൂളില്‍ പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ടീച്ചര്‍ ആകാനും കോളേജില്‍ എത്തിയപ്പോള്‍ കരിയറില്‍ മാറ്റങ്ങളുണ്ടാവുകയും ആയിരുന്നു. കരിയറില്‍ വേറെ പാത സ്വീകരിക്കണം എന്ന് തോന്നി അങ്ങനെ മോഡലിങ്ങിലേക്കും അഭിനയരംഗത്തിലേക്കും എത്തി. ഞാന്‍ സിനിമ തുടങ്ങുമ്പോള്‍ മുത്തശ്ശി ആയിരുന്നു ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത്. പിന്നെ അച്ഛനും അമ്മയും. അമ്മ ബാങ്കില്‍ ആയിരുന്നു ജോലി, പിന്നെ വി ആര്‍എസ് എടുത്തു എന്റെ ഒപ്പം നില്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഭര്‍ത്താവ് മുസ്തഫ രാജെയും എന്റെ ഒപ്പം നല്ല പിന്തുണയുമായി ഉണ്ട്.

ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയിരിക്കും. ജീവിത പങ്കാളി എന്ന് പറയുമ്പോള്‍ ആ ഒരു ബന്ധം തീര്‍ച്ചയായും ഉണ്ട്. പുള്ളി ഇപ്പോള്‍ അമേരിക്കയില്‍ ആണുള്ളത്. ഇപ്പോഴും ടച്ച് വുഡ് ഒക്കെ നന്നായി പോകുന്നുണ്ട്. ഈ ബന്ധം ഇങ്ങനെ തന്നെ പോകണം. യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്. എനിക്ക് യാത്രകള്‍ ആദ്യംഇഷ്ടമായിരുന്നില്ല . എന്നാല്‍ മുസ്തഫ വന്നതിന് ശേഷമാണ് അതിഷ്ടമായി തുടങ്ങിയത്. ഇത് വരെ ചെയ്ത യാത്രകളില്‍ ഏറ്റവും ഇഷ്ടം ലണ്ടന്‍ യാത്രകളാണ് . ഞങ്ങള്‍ എല്ലാ വര്‍ഷവും അവിടെ പോകുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ യാത്രകള്‍ ചെയ്യാന്‍ കഴിയുന്നില്ല. അച്ഛനും അമ്മയും ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ചേര്‍ന്നതാണ് എന്റെ കുടുംബം. മുസ്തഫയുടെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരനും ഉണ്ട്.

Actress priya mani words about her family and professional life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES