അഭിനേത്രിയായും, ടെലിവിഷന്‍ അവതാരകയായും, മോഡലിംഗ്് രംഗത്തുമൊക്കെയായി സജീവമായി നില്‍ക്കുന്ന താരമാണ് പൂജിത.നി കൊ ഞാ ചാ എന്ന തട്ടുപൊളിപ്പന്‍ സിനിമയിലൂടെയാണ് താരം വെളളിത്തിയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അതോടൊപ്പം മിനിസ്‌ക്രീന്‍ പ്രക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പൂജിത. താരം തന്റെ കരിയര്‍ ജീവിതം ആരംഭിച്ചിരിക്കുന്നത് ടെലിവിഷന്‍ അവതാരകയായി കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച തന്റെ കുട്ടിക്കാല ചിത്രം ഏറെ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്.
രണ്ട് വയസ്സ് മാത്രം പ്രായമുളളപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഫ്‌ലാഷ് ബാക്ക് എന്ന് കുറിച്ചുകൊണ്ട് താരം ഇന്‍സ്റ്റയില്‍ ആരാധകര്‍ക്ക് പങ്കുവച്ചിരിക്കുന്നത്. ജന്മദിനത്തില്‍ പങ്കുവച്ച താരത്തിന്റെ ഈ ചിത്രത്തിന് കീഴെ നിരവധി കമന്റുകളും വന്നിരുന്നു. ചിത്രത്തില്‍ താരത്തെ കാണാന്‍ ക്യുട്ടാണ്. നീ കൊ ഞാ ചാ , ഓം ശാന്തി ഓശാന, അരികില്‍ ഒരാള്‍, മരംകൊത്തി, കൊന്തയും പൂണൂലും, സ്വര്‍ണ്ണക്കടുവ, ക്ലിന്റ്, നീയും ഞാനും ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങി നിരവധി ചിത്രങ്ങളിലും പൂജിത വേഷമിട്ടിട്ടുണ്ട്. വിവിധ ചാനലുകളില്‍ അവതാരകയായും പൂജിത ശോഭിച്ചിരുന്നു. എന്നാല്‍ ചില സമയങ്ങളില്‍ ആങ്കറിംഗ് കമ്മിറ്റ്‌മെന്റുകള്‍ ഉള്ളതിനാല്‍ ഴിവാക്കേണ്ടി വന്നിട്ടുമുണ്ടെന്ന് താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
താന്‍ വലുതായ ശേഷവും തലകുത്തി നില്‍ക്കുന്ന ചിത്രവും താരം അടുത്തിടെ ഇന്‍സ്റ്റയില്‍ ആരാധകര്‍ക്കായി പങ്കവെച്ചിരുന്നു. എന്നാല്‍ താരം ചിത്രത്തോടൊപ്പം ഏറെ ആത്മവിശ്വാസം തരുന്നതാണ് ആരുടേയും സഹാമില്ലാതെ തലകുത്തി നില്‍ക്കാനാവുന്നതെന്നും കുറിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായാണ് താരം നില്‍ക്കുന്നത്. രണ്ടര ലക്ഷത്തിലേറെ ഫോളോവേഴ്‌സാണ് താരത്തിന് ഇന്‍സ്റ്റയില്‍ ഉളളത്. നിരവധി ലവ് റിയാക്ഷനുകളും പൂജിത പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം ലഭിക്കാറുമുണ്ട്. താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയും ചെയ്തു.