പേളി മാണി ഗർഭിണി; സന്തോഷ വാർത്ത അറിയിച്ച് താരങ്ങൾ ലൈവിൽ;ആശംസകളുമായി ആരാധകർ

Malayalilife
പേളി മാണി ഗർഭിണി; സന്തോഷ വാർത്ത അറിയിച്ച് താരങ്ങൾ ലൈവിൽ;ആശംസകളുമായി ആരാധകർ

വതരണം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് പേളി മാണി. ഇതുവരെയും ഒരു അവതാരകയ്ക്കും ഉണ്ടാക്കാന്‍ കഴിയാത്ത മൈലേജാണ് ചുരുങ്ങിയ കാലം കൊണ്ട് പേളി ഉണ്ടാക്കിയത്. അത്രയും ആരാധകരാണ് താരത്തിനുള്ളത്. എല്ലാ കാര്യത്തിലുമുള്ള തന്റെതായ ശൈലിയാണ് എല്ലാവരില്‍ നിന്നും പേളിയെ വേറിട്ട് നിര്‍ത്തുന്നത്. ഷോകളും ഷൂട്ടുകളുമായി ഓടി നടന്ന താരവും ഇപ്പോള്‍ ലോക്ഡൗണ്‍ കാരണം കുടുംബത്തിനൊപ്പം വീട്ടില്‍ തന്നെയാണ്. സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദുമായിട്ടുള്ള പേളിയുടെ പ്രണയമായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്തത്. ഇവരുടെ പ്രണയം  വാര്‍ത്തകളില്‍  ചെയ്തു. 

എന്നാൽ ഇപ്പോൾ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷവിവരം പങ്കുവച്ച്  പേളി. ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ്  പേളി പറഞ്ഞത്. പേളി തന്റെ ,ഇൻസ്റാഗ്രാമിലൂടെ കുഞ്ഞ് വയറ് കാണിച്ച് കൊണ്ടുള്ള ഒരു സെല്‍ഫി വീഡിയോ ആയിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. 'രണ്ട് വര്‍ഷം മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തത്. ഇന്ന് ദൈവാനുഗ്രഹം നിറഞ്ഞൊരു കാര്യം അവനിലൂടെ എന്റെയുള്ളില്‍ വളരുന്നു. ശ്രീനിഷ് നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു' എന്നായിരുന്നു വീഡിയോയ്ക്ക് പേളി നൽകിയിരിക്കുന്ന  ക്യാപ്ഷനിട്ടിരിക്കുന്നത്. അതിന് താഴെ പേളിയുടെ അടുത്ത സുഹൃത്തും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ, പ്രിയ പി വാര്യര്‍, ശില്‍പ ബാല, നീരവ്, സന മൊയ്തൂട്ടി തുടങ്ങിയ താരങ്ങളെല്ലാവരും ആശംസകള്‍ അറിയിച്ച് കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട്.

അതേ സമയം ശ്രീനിഷും പേളിയ്‌ക്കൊപ്പമുള്ള സന്തോഷ നിമിഷം പങ്കുവെച്ച്  എത്തിയിരുന്നു. അവള്‍ക്ക് സണ്‍സെറ്റ് കാണണമെന്ന് ആഗ്രഹം പറഞ്ഞു. എന്ന് സൂചിപ്പിച്ച് കൊണ്ട് പേളി സണ്‍സെറ്റ് കാണുന്ന വീഡിയോയും പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി നിറവയറ് കാണുന്ന വിധത്തിലുള്ള വീഡിയോ ആയിരുന്നു ശ്രീനിഷ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി കൊടുത്തത്. എല്ലാവരും സന്തോഷവിവരം പുറത്ത് വന്നതോടെ  ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ബിഗ് ബോസ് ഒന്നാം സീസണിൽ മത്സരാര്ഥികളായാണ് . പേളിയും ശ്രീനിഷും എത്തിയതും  അടുത്ത് പരിചയപ്പെടുത്തുന്നതും ഇഷ്ടത്തിലാവുന്നതും. 

2019 മേയ് അഞ്ചിനും എട്ടിനുമായിരുന്നു പേളി-ശ്രീനിഷ് വിവാഹം നടക്കുന്നത്. ക്രിസ്ത്യന്‍, ഹിന്ദു ആചാരപ്രകാരം രണ്ട് ദിവസങ്ങളിലായി നടത്തിയ താരവിവാഹം വലിയ ചര്‍ച്ചയായിരുന്നു. ഇക്കഴിഞ്ഞ മേയ് മാസം ഇരുവരും ആദ്യ വിവാഹവാര്‍ഷികം വലിയ ആഘോഷത്തോടെ നടത്തിയിരുന്നു.
 

Actress pearle maaney announced her pregnancy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES