Latest News

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും വീണുടയും; തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്

Malayalilife
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും വീണുടയും; തുറന്ന് പറഞ്ഞ്  പാര്‍വതി തിരുവോത്ത്

സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നിലപാടില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. സര്‍ക്കാര്‍ സ്ത്രീ സൗഹൃദമാകുന്നത് തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെന്നും പാര്‍വതി തിരുവോത്ത് വെളിപ്പെടുത്തിയത്.

അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് കാലത്ത് റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചലച്ചിത്രമേഖലയില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. ചലച്ചിത്രമേഖലയില്‍ തെറ്റായ കാര്യങ്ങള്‍ക്കെതിരെ സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് സിനിമയിലെ ചില കരുത്തര്‍ മുന്നറിയിപ്പ് നല്‍കി. തന്നെ മാറ്റിനിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചുവെന്നും പാര്‍വതി തിരുവോത്ത് പറയുന്നു. 

അതേസമയം  സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിര്‍ദേശിക്കാന്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്ത് എത്തുന്നുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് വിവരാവകാശ കമ്മീഷണറുടെ മറുപടി.  റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവുള്ളതിനാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ വി ആര്‍ പ്രമോദ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Actress parvathy thirvothu words about hema committee report

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES