Latest News

അയാൾ മെന്റലി ഓഫ് ആണ്; സന്തോഷ് വർക്കിയുടെ ശല്യപ്പെടുത്തലിനെ കുറിച്ച് നടി നിത്യാമേനോൻ

Malayalilife
അയാൾ മെന്റലി ഓഫ് ആണ്; സന്തോഷ് വർക്കിയുടെ ശല്യപ്പെടുത്തലിനെ കുറിച്ച് നടി  നിത്യാമേനോൻ

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായ ആറാട്ട്. ചിത്രം  റിലീസ് ചെയ്ത ആ ഒറ്റദിവസം കൊണ്ട് സ്റ്റാർ ആയി മാറിയ താരമാണ് സന്തോഷ് മാത്യുവർക്കി. സന്തോഷ് വർക്കി സോഷ്യൽ മീഡിയയിൽ ആറാട്ടിന്റെ തിയേറ്റർ റെസ്‌പോൺസിൽ ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ്  നിറഞ്ഞത്. സന്തോഷ് വർക്കി ട്രോളുകളിലും മറ്റും മോഹൻലാൽ ആറാടുകയാണ് എന്ന ഐ ഒറ്റ ഡയലോഗ് കൊണ്ടാണ്  നിറഞ്ഞത്. മെമ്പർ രമേശൻ 9 വാർഡ് എന്ന ചിത്രത്തിലെ റിവ്യൂ  ആറാട്ടിനു ശേഷം  പറയാനും സന്തോഷ് വർക്കി എത്തിയിരുന്നു. തന്റെ നാലാമത്തെ വയസ്സ് മുതലാണ് അദ്ദേഹം മോഹൻലാൽ ഫാൻ ആയി മാറിയതെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഇതിനിടയിലാണ് തനിക്ക് നടി നിത്യാ മേനോനോട് പ്രണയമായിരുന്നു എന്നും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ പ്രണയത്തെ പറ്റി നിത്യാ മേനോനോടും നിത്യയുടെ മാതാപിതാക്കളോടും പറഞ്ഞിട്ടുണ്ടെന്ന് സന്തോഷ് വെളിപ്പെടുത്തിയിരുന്നു.

എന്നാൽ  സന്തോഷ് വർക്കിയാകട്ടെ നിത്യ തന്നോട് മോശമായിട്ടാണ് പെരുമാറിയത്, തന്നെ ഒരു സഹോദരനായോ ഫ്രണ്ട് ആയോ കാണണമെന്ന് പറഞ്ഞെങ്കിലും നിത്യ നിരസിച്ചു എന്നും വെളിപ്പെടുത്തുന്നു. എന്നാൽ സന്തോഷ് പറയുന്നത് വെറുതെയാണ് എന്നാണ് പലരും പറഞ്ഞത്. ഈ വിഷയത്തെ ചൊല്ലി ഇദ്ദേഹത്തെ കളിയാക്കിക്കൊണ്ട് നിരവധി ട്രോളുകൾ വരെ പുറത്തിറങ്ങി.

എന്നാൽ സന്തോഷിനെ കുറിച്ച് മുമ്പ് നടി നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു. ഒരുപാട് ശല്യപ്പെടുത്തിയ ആരാധകർ ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരാൾ ഉണ്ടായിരുന്നു എന്നാണ് നിത്യാമേനോൻ നൽകിയ മറുപടി. എന്നാൽ അദ്ദേഹത്തിന്റെ പേര് പറയുന്നില്ലെങ്കിലും അദ്ദേഹം മെന്റലി ഓഫ് ആണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്ന് നിത്യമേനോൻ പറഞ്ഞിരുന്നു. നിത്യ അന്ന് പറഞ്ഞത് സന്തോഷിനെ തന്നെയാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പലരുടേയും അഭിപ്രായം. അതേ സമയം അടുത്ത സമത്തൊന്നും നിത്യാ മേനോൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Actress nithya menon words about santhosh varkey

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES