Latest News

അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ നസ്രിയ നസീം; ശ്രദ്ധ നേടി നസ്രിയയുടെ ത്രോബാക്ക് വീഡിയോ

Malayalilife
അസ്സലാമു അലൈക്കും ഞാൻ നിങ്ങളുടെ നസ്രിയ നസീം; ശ്രദ്ധ നേടി നസ്രിയയുടെ  ത്രോബാക്ക് വീഡിയോ

ലയാള സിനിമയിൽ സ്വന്തം മോളെ പോലെ പ്രേക്ഷകർ കാണുന്ന ഒരു നടിയാണ് നസ്രിയ. ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കാൻ കുറച്ഛ്ക് വർഷങ്ങൾക്കുള്ളിൽ നസ്‌റിയയ്ക്ക് സാധിച്ചു. ഫഹദ് ഫാസിലുമായുള്ള വിവാഹ ജീവിതത്തിന് ശേഷം താരം സിനിമയിൽ നിന്ന് വിട്ടു മാറിയിരുന്നു. എന്നാൽ പിന്നീട് വീണ്ടും അഭിനയ മേഖലയിലേക്ക് മടങ്ങി വരുകയും ചെയ്തു. എന്നാൽ ഇപ്പോൾ നസ്രിയയുടെ ഒരു ത്രോബാക്ക് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു ഫോൺ ഇൻ പരിപാടി അവതരിപ്പിക്കുകയാണ് കുഞ്ഞു നസ്രിയ.

ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. വിവാഹിതയായി പോയങ്കിലും കേരളത്തില്‍ ഏറ്റവും അധികം ആരാധികകരുള്ള ഒരു നടിയാണ് നസ്രിയ നസീം. വിവാഹശേഷവും ഭര്‍ത്താവ് ഫഹദ് ഫാസിലിനൊപ്പം താരം സിനിമയിലും സിനിമാ നിര്‍മാണ മേഖലകളിലും സജീവമാണ്. ഇരുവരുടെയും ഒരു പ്രണയ വിവാഹം കൂടിയാണ്.ചെറിയ പ്രായത്തില്‍ തന്നെ അഭിനയരംഗത്ത് എത്തിയ നടിയാണ് നസ്രിയ. അവതരണത്തിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ താരം ഏറെ ശ്രദ്ധ നേടി. 

 

Actress nazriya nazeem throwback video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES