ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ തനിക്ക് ഒരിക്കല്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് മനസ്സുതുറന്ന് നടി നവ്യ നായര്‍. കൗമുദിയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചില്‍.
ആദ്യമായാണ് എനിക്ക് അങ്ങനെയൊരു സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നത്. അതുകൊണ്ട് തന്നെ കുറച്ച് ദിവസം അതോര്‍ത്ത് എനിക്ക് ഭയങ്കര വിഷമമായിരുന്നു. കാരണം, രാഷ്ട്രീയത്തില്‍ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ, അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചത്. എന്റെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിക്കിട്ടെ, എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവര്‍ വളര്‍ത്തിവിട്ടതിന്റെ സംസ്‌കാരമാണെന്ന് വരെ പറഞ്ഞു. അത് പറഞ്ഞ വ്യക്തിക്ക് സംസ്‌കാരമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് എന്റെ അച്ഛനെയും അമ്മയെയും പറയേണ്ട കാര്യമിലല്ലോ
എന്നെ അത് വളരെയധികം വേദനിപ്പിച്ചു. പക്ഷേ പിന്നീട് ഞാന്‍ കമന്റ് ചെയ്യാതിരുന്നത് അവിടെ നിന്ന് ഞാന്‍ നടത്തുന്ന ഓരോ പ്രതികരണങ്ങളും അവരെ പോലുള്ളവര്‍ക്ക് വീണ്ടും ആഘോഷമാവും. വീണ്ടും അത് വാര്‍ത്തയാവും. അപ്പോള്‍ മിണ്ടാതിരിക്കുക എന്ന മാര്‍ഗം മാത്രമെ എന്റെ മുമ്പില്‍ ഉണ്ടായിരുന്നുള്ളു. ,” നവ്യ നായര്‍ കൂട്ടിച്ചേര്‍ത്തു.