ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.
അതേസമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നവ്യയുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ സാരിയിൽ അതീവ സുന്ദരിയായി എത്തിയിരിക്കുകയാണ് താരം. ഒരു ഉദ്ഘാടന പരിപാടിക്ക് റെഡിയായപ്പോൾ, എന്ന ക്യാപ്ഷനോടെയാണ് നവ്യ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് ചുവടെ കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
നവ്യയുടേതായി ഇനി തീയേറ്ററിൽ പ്രദർശനത്തിന് എത്താനുള്ള ചിത്രമാണ് ‘ഒരുത്തീ’. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ് തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നവ്യ വീണ്ടും സിനിമ ജീവിതത്തിലേക്ക് വീണ്ടും ചുവട് വയ്ക്കുന്നത്.