മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുക്ത. റിമി ടോമിയുടെ സഹോദരന്‍ റിങ്കുവാണ് മുക്തയുടെ ഭര്‍ത്താവ്. ഏക മകള്‍ കണ്‍മണിയുമൊത്ത് സന്തോഷജീവിതം നയിക്കുന്ന മുക്ത പ്രേക്ഷകര്‍ക്കായി എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ കണ്‍മണി എന്ന കിയാരയെ കുറിച്ച് മുക്ത അഭിമാനം കൊള്ളുന്ന വാക്കുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്.
താൻ വീണ്ടും സ്ക്രീനിൽ എത്താനുള്ള പ്രധാന കാരണം തന്റെ ഭർത്താവും മകളുമാണെന്നാണ് മുക്ത പറയുന്നത്. തന്റെ പ്രചോദനവും അവർ തന്നെയാണ്. സീരിയൽ ചെയ്യുന്ന സമയത്ത് ഭർത്താവാണ് മകളെ നോക്കിയിരുന്നത്. കുഞ്ഞും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിരുന്നു. എല്ലാത്തിനും അമ്മ വേണമെന്ന് നിർബന്ധം പിടിച്ചിരുന്നില്ല. എന്റെ അഭിനയത്തിനോടുള്ള താൽപര്യം മകൾക്ക് നന്നായി അറിയാം. അതിനാൽ തന്നെ തന്നോട് ജോലിക്ക് പോകാൻ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വളരെ ചെറിയ കുട്ടിയായിട്ടും പക്വതയോടെയാണ് കാര്യങ്ങൾ സംസാരിക്കുന്നത്. അതിൽ താൻ ഏറെ സന്തോഷവതിയാണ്.
ചിത്രീകരണ തിരക്കുകൾക്കിടയിലും മകളുടെ കാര്യങ്ങൾ താൻ കൃത്യമായി നോക്കിയിരുന്നു. ഈ പ്രായത്തിൽ കൺമണിക്ക് അമ്മയിൽ നിന്ന് ലഭിക്കേണ്ടതൊന്നും നഷ്ടപ്പെടാൻ ഞാൻ അനുവദിച്ചിരുന്നില്ല. മകളുടെ പഠനത്തിലും ശ്രദ്ധ ചെലുത്തിയിരുന്നു. അവളുടെ ഓൺലൈൻ ക്ലാസുകളിൽ താനും പങ്കെടുക്കാറുണ്ട്. അപ്പോൾ ഞാൻ സെറ്റിലും മകൾ വീട്ടിലും ആയിരിക്കും. കിന്റർഗാർഡനിലെ കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുമ്പോൾ മറ്റാരെക്കാളും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. അക്ഷരമാലയും മറ്റ് പാഠങ്ങളും എഴുതാൻ ഞങ്ങൾ അവരോടൊപ്പം ഇരിക്കണം. അമ്മ എന്ന നിലയിൽ കൺമണിയുടെ ഒന്നും നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചിക്കുന്നില്ലെന്നും മുക്ത പറയുന്നു.