Latest News

പതിമൂന്നു വാടക വീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് താമസത്തിനെത്തിയ സന്തോഷമാണ്; പാലുകാച്ചൽ ദിവസം അറിയാതെ കണ്ണ് നനഞ്ഞു: മൃദുല വിജയ്

Malayalilife
പതിമൂന്നു വാടക വീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് താമസത്തിനെത്തിയ സന്തോഷമാണ്; പാലുകാച്ചൽ ദിവസം അറിയാതെ കണ്ണ് നനഞ്ഞു: മൃദുല വിജയ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ  താര ദമ്പതികളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. ജീവിതത്തിലേക്ക് പുതിയ അഥിതിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഗർഭിണിയായത്തിന് പിന്നാലെ തന്നെ  അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് ഇപ്പോൾ  മൃദുല.  ഇരുവരും വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. മൃദുല സ്വന്തം വീടെന്ന സ്വപ്നത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മൃദുല എത്തിയത്. എന്നാൽ ഇപ്പോൾ  വീടിനെക്കുറിച്ച് പറയുകയാണ് താരം.

തിരുവനന്തപുരത്ത് വിഴവൂരിലാണ് വീടിരിക്കുന്നത്. വീടിനു ചുറ്റും പച്ചപ്പും മല നിരകളുമാണ്. 1650 സ്ക്വയർ ഫീറ്റിൽ, മൂന്ന് ബെഡ്റൂം വീടാണ് വെച്ചത്. ഹാളും ഡൈനിങ് ഏരിയയും ഓപ്പൺ കിച്ചണും വർക്ക് ഏരിയയും അടങ്ങുന്നതാണ് വീട്. പതിമൂന്നു വാടക വീടുകൾക്ക് ശേഷം സ്വന്തം വീട്ടിലേക്ക് താമസത്തിനെത്തിയ സന്തോഷമാണ് എല്ലാവർക്കും. അച്ഛനും അമ്മയും ഞങ്ങളുമെല്ലാം അങ്ങോട്ടേക്ക് മാറി. മകൾ എന്ന നിലയിൽ അവരെ സ്വന്തം വീട്ടിലേക്ക് കൈപിടിച്ചു കയറ്റാനായല്ലോ, ഒരു അഭിമാന മുഹൂർത്തമാണ് ഇത്. വലിയ നേട്ടം തന്നെ. ആരെ സംബന്ധിച്ചും സ്വന്തം വീട് എന്നത് ഒരു വലിയ സ്വപ്ന സാഫല്യമാണല്ലോ. ഇത്രയും വർഷം കൊതിച്ചത് കൈവന്നപ്പോൾ വലിയ സന്തോഷമാണ്. പാലുകാച്ചൽ ദിവസം അറിയാതെ കണ്ണ് നനഞ്ഞു.

മൂന്ന് മാസത്തിനുള്ളിൽ പുതിയ അതിഥിയായി ആദ്യത്തെ കൺമണി വരും. സിംഗിളായാണ് വീടു പണി തുടങ്ങിയത്. താമസം തുടങ്ങിയപ്പോൾ മൂന്നാമത്തെ ആൾ വരുന്നു. ഇതിൽ പരം എന്താണ് സന്തോഷം. വിവാഹത്തിന് മുമ്പേ വീടു പണി തുടങ്ങി. പണി തുടങ്ങി രണ്ട് മാസത്തിനുള്ളിൽ കല്യാണ ആലോചന വരികയും ഉറപ്പിക്കുകയും ചെയ്തു. നിശ്ചയം കഴിഞ്ഞ് കല്യാണത്തിനു മുമ്പ് പുതിയ വീട്ടിൽ കയറണം എന്നായിരുന്നു ആഗ്രഹം. ആ വീട്ടിൽ നിന്നു കല്യാണം കഴിഞ്ഞു പോകാനായിരുന്നു താൽപര്യം. പക്ഷേ, അന്നേരം പണി തീർന്നില്ല. ഒന്നര വർഷം കൊണ്ടാണ് പൂർത്തിയായത്.

Read more topics: # Actress mridula ,# words about new home
Actress mridula words about new home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES