Latest News

നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്; എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്: മേനക

Malayalilife
നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്; എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്: മേനക

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മേനക. നായികയായി സിനിമയിലേക്ക് അരങ്ങേറിയ താരം ഇപ്പോൾ 'അമ്മ വേഷങ്ങളിലൂടെയാണ് സിനിമയിൽ സജീവമായിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം ഏറെ സജീവവുമാണ്. മകൾ കീർത്തി സുരേഷും അഭിനയ മേഖലയിൽ സജീവമായി കഴിഞ്ഞു. എന്നാൽ ഇപ്പോൾ  വനിതാ ദിനത്തോടനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കൾ സംഘടിപ്പിച്ച ആർജ്ജവം എന്ന പരിപാടിയിൽ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

 വനിതാ അഭിനേതാക്കൾ വിജയകരമായി ഒരു പരിപാടി സംഘടിപ്പിക്കുന്നതിൽ എല്ലാ പുരുഷന്മാർക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേനക വേദിയിൽ സംസാരിക്കുന്നത്. ‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്‌നങ്ങൾ പതിച്ച സ്വർണം ഇടുമ്പോൾ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വർണങ്ങളാണ്, സ്ത്രീകൾ നവരത്‌നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല.

സ്ത്രീകൾ യാത്ര പോകുമ്പോൾ അതിൽ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷൻ വേണം. അല്ലെങ്കിൽ ശരിയാവില്ല. നമ്മൾ സ്ത്രീകൾക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നിൽക്കുന്നത്. അല്ലെങ്കിൽ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാൻ ആളുണ്ടാവുമായിരുന്നു,’ മേനക പറഞ്ഞു.
 

Actress menaka suresh womens day speech

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES