Latest News

എനിക്ക് ഇനി ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ഏറ്റവും ഇഷ്ടം; ഞാന്‍ കിക്ക് ബോക്‌സിംഗ് പഠിച്ചതാണ്; തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്

Malayalilife
എനിക്ക് ഇനി ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ഏറ്റവും ഇഷ്ടം; ഞാന്‍ കിക്ക് ബോക്‌സിംഗ് പഠിച്ചതാണ്; തുറന്ന് പറഞ്ഞ് നടി മീര വാസുദേവ്

ബ്ലെസ്സി സംവിധാനം ചെയ്ത 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ തന്മാത്ര. അൽഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ്‌ ചിത്രത്തിന്റെ പ്രമേയം. എന്നാൽ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. അന്യ ഭാഷ നടിയാണെങ്കിലും ഇന്ന് കുടുംബ പ്രേക്ഷകരുടെ  സ്വീകരണ മുറിയിൽ സുമിത്രയ്ക്ക് ഏറെ സ്വീകാര്യതയാണ് ഉള്ളത്. കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് താരം കുടുംബ പ്രേക്ഷകരുടെ  മനസ്സിൽ  ഇടം  നേടിയത്. ഒരു നടി എന്നതിലുപരി താരം ഒരു മോഡൽ കൂടിയാണ്. എന്നാൽ ഇപ്പോൾ താൻ അമ്പത് കഴിഞ്ഞ മധ്യവയസ്കയാണ് എന്നാണ് പലരുടെയും ധാരണ എന്ന് തുറന്ന് പറയുകയാണ് താരം. 

എനിക്ക് ഇനി ആക്ഷന്‍ സിനിമകള്‍ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഞാന്‍ കിക്ക് ബോക്‌സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കും, ഉറപ്പാണ്. തന്മാത്ര ചെയ്തിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ. എന്നെക്കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അന്‍പത് വയസ്സ് കഴിഞ്ഞുവെന്നാണ്. അതിന്റെ കാരണം തന്മാത്ര എന്ന ചിത്രം തന്നെയാണ്. കാരണം ഞാനതില്‍ നാല്‍പ്പത് വയസ്സിനടുത്ത് പ്രായമുള്ള അമ്മ കഥാപാത്രമായിട്ടാണല്ലോ അഭിനയിച്ചത്!. എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഞാന്‍ ചെയ്ത സിനിമയാണ്. 

ആളുകള്‍ എന്നെ ഇപ്പോഴും കാണുന്നത് ആ കഥാപാത്രമായിട്ടു തന്നെയാണ്. പക്ഷേ പുറത്ത് ഞാന്‍ മറ്റൊരാളാണ്. ലുലു മാളിലൊക്കെ പോകുമ്‌ബോള്‍ ഞാന്‍ മുഖം മറച്ചു പോകാറില്ല. എന്നെ അവര്‍ക്ക് പെട്ടെന്ന് പിടി കിട്ടില്ല എന്ന് ഉറപ്പാണ്. ഇനി അഥവാ നമ്മളെ നോക്കി ചിരിച്ചിട്ട് തന്മാത്രയിലെ നടിയല്ലേ എന്ന് എങ്ങാനും ചോദിച്ചാല്‍ അല്ല എന്ന് പറഞ്ഞാലും അവര്‍ വിശ്വസിച്ചോളും. 

Actress meera vasudhev words about her age

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES