ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഇഗ്നോര്‍ ചെയ്യും; ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം; ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല: മീര ജാസ്മിൻ

Malayalilife
ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഇഗ്നോര്‍ ചെയ്യും;  ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം; ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല: മീര ജാസ്മിൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മീര ജാസ്മിൻ. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. പിന്നീട് താരത്തിന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍,  ഒട്ടേറെ വിവാദങ്ങളും സിനിമ കരിയറില്‍ മീരയെ പിടികൂടി.  പലയിടത്തുനിന്നും സെറ്റിലേക്ക് വൈകി എത്തുന്ന താരമാണെന്നും തോന്നും പോലെ കാര്യങ്ങള്‍ ചെയ്യുന്ന നടിയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.  സംവിധായകരും നിര്‍മാതാക്കളും മീര അച്ചടക്കമില്ലാത്ത നടിയാണെന്ന് കുറ്റപ്പെടുത്തി. ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം മീര മറുപടിയും നല്‍കിയിരുന്നു. എന്നാൽ  ഇപ്പോള്‍ വീണ്ടും പണ്ട് മീര നല്‍കിയ പ്രതികരണമാണ് ചര്‍ച്ചയായിരിക്കുന്നത്. 

ഞാന്‍ വിവാദങ്ങളെയും വിമര്‍ശനങ്ങളെയും ഇഗ്നോര്‍ ചെയ്യും. ആളുകള്‍ക്ക് വെറുതെ എന്ത് വേണമെങ്കിലും പറയാം. ഞാന്‍ ആരെയും കടിച്ചുകീറാന്‍ പോകുന്ന ആളല്ല. എന്നോട് നന്നായി നിന്നാല്‍ തിരിച്ചും ഞാന്‍ നന്നായിട്ടേ നില്‍ക്കൂ. എന്നെ കടിച്ചുകീറാന്‍ ആരെങ്കിലും വന്നാല്‍ ഞാന്‍ പ്രതികരിക്കും. വിവാദങ്ങള്‍ എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാന്‍ എന്റേതായ കാര്യങ്ങളില്‍ വളരെ തിരക്കിലാണ്.

Actress meera jasmin words about Controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES