മലയാളി പ്രേക്ഷകർക്ക് ഇടയിൽ ഡബ്സ്മാഷ് വീഡിയോകളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മരിയ പ്രിന്‍സ്. താരം ഏവരെയും ഉര്‍വശിയെയും ശോഭനയെയുമൊക്കെ അവതരിപ്പിച്ച് വിസ്മിയിപ്പിച്ചിട്ടുണ്ട്. തേന്മാവിന് കൊമ്പത്തിലെ ശോഭനയും മോഹന്‍ലാലും വഴക്കിടുന്ന രംഗമാണ് ഉര്‍വശിയെയും ശോഭനയെയുമൊക്കെ അവതരിപ്പിച്ച് മരിയയെ ഏറെ വൈറലാക്കിയത്. എന്നാൽ ഇപ്പോള്‍ സ്വന്തം ശബ്ദത്തിലുള്ള വീഡിയോയുമായി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
മരിയ വീഡിയോ ആരാധകരുമായി സ്വന്തം ശബ്ദത്തില്‍ ആദ്യമായി ഒരു ചെറിയ വീഡിയോ ചെയ്തു നോക്കിയതാണ്, എല്ലാവരും കാണണം, അഭിപ്രായവും പറയണം, തെറ്റുകുറ്റങ്ങള്‍ മാറ്റി അടുത്ത തവണ നന്നായി ചെയ്യാം കേട്ടോ എന്ന് കുറിച്ച ശേഷമാണ് പങ്കുവെച്ചിരിക്കുന്നത്. മരിയയുടെ വീഡിയോ എന്ന് പറയുന്നത് കൊവിഡ് വന്നതോടെ ക്വാറന്റൈനില്‍ കഴിയുന്നൊരു പെണ്‍കുട്ടി വീട്ടില്‍ അച്ഛനേയും അമ്മയേയും വീഡിയോകോള്‍ വിളിക്കുന്നതായാണ്.
തന്റെ രോഗ വിവരങ്ങള്‍ അമ്മയോട് പറയുന്നതും അച്ഛനൊപ്പം ഡാന്‍സ് ചെയ്തത് വീഡിയോയുടെ തുടക്കത്തില്‍ ഒര്ക്കുന്നതുമൊക്കെയാണ്. വീട്ടില്‍ ഉള്ളവര്‍ക്കു ഉള്‍പ്പെട് കോവിഡ് ബാധിച്ചു എന്നറിയുമ്പോഴുള്ള വിഷമവും വെപ്രാളവുമൊക്കെയാണ് വീഡിയോയുടെ രണ്ടാം ഭാഗത്തില്‍ . മരിയയുടെ വീഡിയോ ഇതിനോടകം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. വീഡിയോയ്ക്ക് കീഴിലായി നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. എന്റെ പൊന്നു മോളെ സൂപ്പര്‍, പറയാതെ വയ്യാ, എന്നാലും ചിരിച്ചു കണ്ടോണ്ടിരിന്നിട്ടു അവസാനം കരയിപ്പിച്ചു, അഭിനയം ആണെങ്കിലും ഇങ്ങനെ ഒന്നും ആര്‍ക്കും ഉണ്ടാവല്ലേ എന്നാണ് ഒരാളുടെ കമന്റ്.