Latest News

ഗര്‍ഭിണിയായിരുന്ന സമയത്തും അനു അമ്മയോട് ദേഷ്യപ്പെടുന്നുണ്ടായിരുന്നു; ബ്ലഡ് പ്രഷര്‍ കുറഞ്ഞ് ഞാന്‍ തലകറങ്ങി വീണിരുന്നു: മരിയ പ്രിൻസ്

Malayalilife
ഗര്‍ഭിണിയായിരുന്ന സമയത്തും അനു അമ്മയോട് ദേഷ്യപ്പെടുന്നുണ്ടായിരുന്നു; ബ്ലഡ് പ്രഷര്‍ കുറഞ്ഞ് ഞാന്‍ തലകറങ്ങി വീണിരുന്നു: മരിയ പ്രിൻസ്

ലയാളി പ്രേക്ഷകർക്ക് ഇടയിൽ  ഡബ്‌സ്മാഷ് വീഡിയോകളിലൂടെ ഏറെ  ശ്രദ്ധിക്കപ്പെട്ട താരമാണ് മരിയ പ്രിന്‍സ്. താരം ഏവരെയും ഉര്‍വശിയെയും ശോഭനയെയുമൊക്കെ അവതരിപ്പിച്ച് വിസ്മിയിപ്പിച്ചിട്ടുണ്ട്. തേന്മാവിന്‍ കൊമ്പത്തിലെ ശോഭനയും മോഹന്‍ലാലും വഴക്കിടുന്ന രംഗമാണ് ഉര്‍വശിയെയും ശോഭനയെയുമൊക്കെ അവതരിപ്പിച്ച്  മരിയയെ ഏറെ വൈറലാക്കിയത്. എന്നാൽ  ഇപ്പോള്‍ചുരുങ്ങിയകാലം കൊണ്ട് തന്നെ ചര്‍ച്ചയായി മാറിയ അമ്മ മകളില്‍ അനുനന്ദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരികയാണ് താരം. അനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനി ടയില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളിക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

ഗര്‍ഭിണിയായി അഭിനയിക്കുന്നതായിരുന്നു തന്റെ മുന്നിലുണ്ടായ വലിയ വെല്ലുവിളിയെന്ന് അവര്‍ പറഞ്ഞു. എനിക്കങ്ങനെയൊരു എക്സ്പീരിയന്‍സില്ലാത്തതിനാല്‍ ഓണ്‍സ്‌ക്രീന്‍ അമ്മായിഅമ്മയായി അഭിനയിക്കുന്ന സിന്ധു ചേച്ചിയോടായിരുന്നു ഞാന്‍ സംശയങ്ങള്‍ ചോദിച്ചിരുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്തും അനു അമ്മയോട് ദേഷ്യപ്പെടുന്നുണ്ടായിരുന്നു. ശബ്ദം ഉയര്‍ത്തേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ബുദ്ധിമുട്ട്് വരുന്നത് പോലെയായാണ് അഭിനയിച്ചത്. റിയലിസ്റ്റിക്ക് ഫീലിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്.

 ഗര്‍ഭിണിയായത് മാത്രമല്ല പ്രസവരംഗം ചിത്രീകരിക്കുന്നതും വെല്ലുവിളിയായിരുന്നു. ശരീരത്തിലെ എല്ലുകളെല്ലാം നുറുങ്ങിപ്പോവുന്ന തരത്തിലുള്ള വേദനയാണ് ആ സമയത്തേതെന്നായിരുന്നു ആളുകള്‍ പറഞ്ഞിരുന്നത്്. അങ്ങനെയൊരു വേദന മുഖത്ത് വരുത്താനായി ശ്രമിച്ചിരുന്നു. പ്രസവരംഗം ചിത്രീകരിക്കുന്നതിനിടയില്‍ ബ്ലഡ് പ്രഷര്‍ കുറഞ്ഞ് ഞാന്‍ തലകറങ്ങി വീണിരുന്നു. നോര്‍മ്മലായതിന് ശേഷമായാണ് ബാക്കി സീനുകള്‍ എടുത്തത് മരിയ കൂട്ടിച്ചേര്‍ത്തു.

Actress mariya prince words about character of anu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES