Latest News

എന്റെ ശരീരത്തിന് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനം; ഏഴ് മണിക്കൂറിലധികമായി വേദന സഹിച്ചിരുന്നു; തുറന്ന് പറഞ്ഞ് നടി മഞ്ജു പിള്ള

Malayalilife
എന്റെ ശരീരത്തിന് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനം;  ഏഴ് മണിക്കൂറിലധികമായി വേദന സഹിച്ചിരുന്നു; തുറന്ന് പറഞ്ഞ് നടി മഞ്ജു പിള്ള

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ്  മഞ്ജു പിള്ള. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം പാരമ്പരകളിലും സജീവമാണ്. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരത്തിന്റെ അടുത്തിടെ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലിലെ മഞ്ജുവിൻറെ മോഹനവല്ലി എന്ന കഥാപാത്രമാണ്  ഏറെ ശ്രദ്ധ നേടിയത്.  സമൂഹമാധ്യമങ്ങളിൽ അധികം സജീവമല്ലാത്ത താരം  തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി  പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ  മകളോടുള്ള സ്‌നേഹം കൈയ്യില്‍ വരച്ച് ചേര്‍ത്തിരിക്കുകയാണ് നടി.

 മകളുടെ നെറ്റിയില്‍ ചുംബിച്ച് നില്‍ക്കുന്ന ചിത്രമാണ് മഞ്ജു ടാറ്റു ചെയ്തത്.  താരം  വീഡിയോ പോസ്റ്റ് ചെയ്തത് എന്റെ ശരീരത്തിന് എനിക്ക് നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമെന്ന ക്യാപ്ഷനോടെയായിരുന്നു. മഞ്ജുവിന്റെ വീഡിയോയ്ക്ക് താഴെയായി താരങ്ങളുള്‍പ്പടെ നിരവധി പേരാണ്  കമന്റുകളുമായെത്തിയത്. സരിത ജയസൂര്യ, ജ്യോത്സന രാധാകൃഷ്ണന്‍, റിമി ടോമി, സാനിയ ഇയ്യപ്പന്‍, അശ്വതി ശ്രീകാന്ത്, സൗപര്‍ണ്ണിക,അഭിരാമി, സാധിക തുടങ്ങി നിരവധി പേരാണ് വൗ പറഞ്ഞ് എത്തിയത്. എത്രത്തോളം വേദന സഹിക്കേണ്ടി വന്നിട്ടുണ്ടാവുമെന്ന കമന്റുകളുമുണ്ടായിരുന്നു. 7 മണിക്കൂറിലധികമായി താന്‍ വേദന സഹിച്ചിരുന്നുവെന്നായിരുന്നു മഞ്ജുവിന്റെ മറുപടി.

മഞ്ജുവും സുജിത്തും ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ വിവാഹിതരായവരാണ്.   മകളുടെ വരവോടെ സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്ന മഞ്ജു ഇടവേള എടുത്തിരുന്നു. മകള്‍ ജനിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. മോള്‍ ജനിച്ച സമയത്ത് ഒരുപാട് സന്തോഷം തോന്നിയിരുന്നു. കുഞ്ഞിനെ മറ്റൊരാളെ ഏല്‍പ്പിച്ച് ജോലിക്ക് പോവുന്നതിനോട് താല്‍പര്യമില്ലായിരുന്നു. ആ സമയത്ത് തന്നെത്തേടിയെത്തിയ പല അവസരങ്ങളും മഞ്ജു സ്വീകരിച്ചിരുന്നില്ല. മകള്‍ വലുതായതിന് ശേഷമായി മഞ്ജു വീണ്ടും അഭിനയരംഗത്ത് സജീവമാവുകയായിരുന്നു എന്നും മഞ്ജു നേരത്തെ പറഞ്ഞിരുന്നു.

Actress manju pilla new post about daughter

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES