മലയാള സിനിമയിലെ ഒരു പ്രമുഖ താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇരുവരുടെ ഭാര്യമാരും അവരുടെ മക്കളെയും എല്ലാവരും തന്നെ പ്രേക്ഷക മനസ്സുകളിൽ ഓരോ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിൻറെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. എന്നാൽ ഇപ്പോൾ കുടുംബത്തെക്കുറിച്ച് പറയുകയാണ് മല്ലിക. താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഞാൻ അവരുടെ കാര്യങ്ങളിലൊന്നും ഇടപെടാറില്ല. സിനിമയും ബിസിനസുമൊക്കെയായി സജീവമാണ് അവരെല്ലാം. സാരിയും സ്വർണവുമെല്ലാം സമ്മാനമായി കിട്ടാറുണ്ട്. എന്തെങ്കിലും ആവശ്യത്തിന് വിളിക്കുകയാണെങ്കിൽ അതിന് അനുസരിച്ച് പോവാറുണ്ട്. മക്കളും കൊച്ചുമക്കളും മരുമക്കളുമെല്ലാം വാട്സാപിൽ മെസേജ് അയയ്ക്കാറുണ്ട്. പൂർണിമയും ഞാനും ഒരേപോലെയാണ്. നോൺസ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്‌നേഹക്കുറവൊന്നുമില്ല. ഞാൻ കൊച്ചിയിൽ ചെന്നാൽ അമ്മ ഒന്നും ഉണ്ടാക്കേണ്ടെന്ന് പറയും. സ്വന്തം കാര്യങ്ങളും മക്കളുടെ കാര്യങ്ങളുമൊക്കെയായി തിരക്കിലാണ് അവരെല്ലാം. രണ്ടാളും ഡ്രൈവ് ചെയ്ത് പോയാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്.
മലയാള സിനിമയിൽ മല്ലിക 1974 ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സ്വപ്നാടനം എന്ന ചിത്രത്തിന് തൊട്ടടുത്ത വർഷം തന്നെ മല്ലിക സ്വന്തമാക്കി. തുടർന്ന് കന്യാകുമാരി, അഞ്ജലി, മേഘസന്ദേശം, അമ്മക്കിളിക്കൂട്, ചോട്ടാ മുംബൈ, തിരക്കഥ, കലണ്ടർ , ഇവർ വിവാഹിതരായാൽ എന്നു തുടങ്ങി നിരവധിയേറെ സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭർത്താവും നടനുമായ സുകുമാരന്റെ മരണശേഷമാണ് വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന മല്ലിക, സിനിമാരംഗത്തേക്ക് വീണ്ടും തിരിച്ചെത്തിയത്.