മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മാളവിക മേനോൻ. മലയാളത്തിന് പുറമെ തെന്നിന്ത്യൻ ഭാഷകളിലും എല്ലാം തന്നെ താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായാ മാളവിക പലപ്പോഴായി പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുമുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ഒരു ആരാധകന്റെ വ്യത്യസ്തമായ ആരാധകനെ കുറിച്ച് പറയുകയാണ് മാളവിക. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
മാളവികയുടെ വാക്കുകള്‍,
ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് ഫോളോവേഴ്‌സ് ഉണ്ട്. എന്നാല്‍ അതിലൊരാളുടെ ആരാധന മാത്രം വല്ലാത്ത കൗതുകമായി തോന്നി. അതേ സമയം ശല്യപ്പെടുത്തുന്നത് പോലെയും. പുറകെ നടന്ന് ശല്യം ചെയ്യുന്നതിലും കഷ്ടമാണ് അയാളുടെ കാര്യം. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് മെസേജ് അയക്കും. ഒരു ദിവസം നോക്കിയപ്പോഴാണ് അത് ശ്രദ്ധിയ്ക്കുന്നത്. എല്ലാ ദിവസവും ഈ പതിവ് തുടരുന്നുണ്ട്.
എനിക്ക് മെസേജ് അയക്കുക മാത്രമല്ല അയാളുടെ പരിപാടി. ഞാന്‍ ടാഗ് ചെയ്യുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക് പോയി അവരെ ഭീഷണിപ്പെടുത്തുകയും ചെയ്യും. എന്നിട്ട് മാളവികയോട് അടുത്ത് ഇടപഴകരുത് എന്നൊക്കെ പറഞ്ഞ ഭീഷണിപ്പെടുത്തും. ഈ സംഭവം ഞാന്‍ അറിഞ്ഞപ്പോള്‍ അയാളെ റിപ്പോര്‍ട്ടും ബ്ലോക്കും ചെയ്തു. അപ്പോഴുണ്ട് മറ്റൊരു അക്കൗണ്ടില്‍ നിന്ന് മെസേജ് വരുന്നു. അതും ഞാന്‍ ബ്ലോക്ക് ചെയ്തു. ഇത് അങ്ങനെ ഒരു പത്ത് അഞ്ഞൂറ് അക്കൗണ്ടുകളില്‍ നിന്ന് ആയി മെസേജ് വരാന്‍ തുടങ്ങിയതോടെ ആ പരിപാടി ഞാന്‍ നിര്‍ത്തി. അയാള്‍ അയക്കുന്നത് അയച്ചോട്ടെ.
സോഷ്യല്‍ മീഡിയയില്‍ നിന്ന് കേള്‍ക്കേണ്ടി വരുന്ന മോശം കമന്റുകളെ കുറിച്ചും നടി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വരുന്ന എല്ലാ മോശം മെസേജുകള്‍ക്കും മറുപടി അയക്കില്ലെന്നാണ് മാളവിക പറയുന്നത്. മോശമായി രീതിയില്‍ പ്രതികരിക്കാത്തത് തന്റെ സംസ്‌കാരം അതല്ലാത്തത് കൊണ്ടാണ്.ചിലര്‍ വല്ലാതെ എന്നെ പ്രവോക്ക് ചെയ്യും. അത് പക്ഷെ എന്റെ ഒരു കമന്റിന് വേണ്ടി ആവും. അതുകൊണ്ട് പ്രതികരിക്കാന്‍ പോവാറില്ല.
പ്രണയമൊന്നുമില്ല. നേരത്തെ ഉണ്ടായിരുന്നു. കല്യാണത്തെ കുറിച്ചും ഇപ്പോള്‍ ചിന്തിയ്ക്കുന്നില്ല. നല്ല കുറേ വേഷങ്ങള്‍ ചെയ്യണം എന്നാണ് ആഗ്രഹം. വിവാഹം ചെയ്യുന്ന സമയത്ത് അത് പ്രണയ വിവാഹമാണെങ്കില്‍ സന്തോഷം. എങ്ങിനെ ആയാലും ലവ്, കെയര്‍ അണ്ടര്‍സ്റ്റാന്റിങ് ഒക്കെയാണ് നോക്കുന്നത്. പിന്നെ ജനുവിന്‍ ആയിരിക്കണം. കള്ളം പറയുന്നത് എനിക്ക് ഇഷ്ടമല്ല എന്നും ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം പങ്കുവെച്ച് കൊണ്ട് മാളവിക പറഞ്ഞു.