മരക്കാർ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും; ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു; തുറന്ന് പറഞ്ഞ് നടി മാല പാർവതി

Malayalilife
topbanner
മരക്കാർ എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും; ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു; തുറന്ന് പറഞ്ഞ് നടി മാല  പാർവതി

നിരവധി വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പിന്നാലെ  തിയേറ്ററുകളിലെത്തിയ ചിത്രമാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. എന്നാൽ ചിത്രം പുറത്ത് ഇറങ്ങി ആദ്യ ദിനങ്ങളിൽ തന്നെ വളരെ മോശം പ്രതികരണങ്ങളാണ് ലഭിച്ചതും അണിയറക്കാരിൽ ചിലരും പ്രേക്ഷകരിൽ ഒരു വിഭാഗവും ഇത് സംഘടിതമായ ആക്രമണമാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ  ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച മാല പാർവ്വതി.

മാല പാർവ്വതിയുടെ കുറിപ്പ്

‘കൊവിഡിന്റെ ആഘാതം വലിയ രീതിയിലാണ് സിനിമയെ ബാധിച്ചത്. കുറുപ്പും ജാനേമനും മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി അറിഞ്ഞപ്പോൾ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു. ‘മരക്കാർ’ തിയറ്ററിലേക്കെത്തുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകി. ചിത്രമിറങ്ങിയ അന്ന് മുതൽ, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകൾ കണ്ടു തുടങ്ങി.

സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്. എന്നാൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ഈ പ്രിയദർശൻ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും. ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തിൽ ഇറങ്ങിയതിൽ അഭിമാനിക്കുന്നു.

അപവാദങ്ങൾക്കും നെഗറ്റീവ് കമന്റുകൾക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേർന്ന് നിൽക്കുന്നു. ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു. യഥാർത്ഥത്തിൽ സിനിമയെ സ്‌നേഹിക്കുന്നവർ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്ബിച്ച വിജയമാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.’
 

Actress mala parvathy words about marakkar movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES