Latest News

പണ്ട് ഞാന്‍ മോഡേണ്‍ ആയിരുന്നു; ഇപ്പോഴാണ് കൂടുതല്‍ നാടനായത്; മനസ്സ് തുറന്ന് നടി ലെന

Malayalilife
പണ്ട് ഞാന്‍ മോഡേണ്‍ ആയിരുന്നു; ഇപ്പോഴാണ് കൂടുതല്‍ നാടനായത്; മനസ്സ് തുറന്ന് നടി ലെന

ലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ  കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ രണ്ടാം ഭാവം എന്ന ചിത്രത്തിലെ നാടന്‍ പെണ്‍കുട്ടിയായുള്ള  ആ കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പഴയ കാലത്തെ കുറിച്ച് ലെന മനസ് തുറന്നത്. 

രണ്ടാം ഭാവം ചെയ്യുന്ന സമയത്ത് ഞാന്‍ അങ്ങനെ ഒരു നാടന്‍ പെണ്‍കുട്ടിയായിരുന്നില്ല. ഹെവി മെറ്റലൊക്കെ ഇട്ട് ടാറ്റൂവൊക്കെ ചെയ്തുകൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്തായിരുന്നു നാടന്‍ റോളുകള്‍ കിട്ടിയത്. കാരണം അന്ന് സിനിമ അങ്ങനെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി നാടനായെന്നാണ് തോന്നുന്നത്. ഇപ്പോള്‍ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ അത്ര ചൂസി ആകേണ്ടി വരാറില്ലെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. എന്നെ ഇങ്ങോട്ട് തിരഞ്ഞുവരുന്ന റോളുകള്‍ പലതും മികച്ചതാണ്. എന്റെ ഭാഗ്യത്തിന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എല്ലാം. പിന്നെ അങ്ങനെയുള്ള സംവിധായകര്‍ കാസ്റ്റ് ചെയ്യുന്നതുകൊണ്ട് ഈസിയായി ഓക്കെ പറയാന്‍ പറ്റുന്നുണ്ട്. അതുകൊണ്ട് തന്നെ വേണ്ടെന്ന് വെക്കുന്ന സിനിമകള്‍ കുറവാണ്. അത് വലിയ ഭാഗ്യമാണ്.

സിനിമയിലേക്കുള്ള ഒരു ചെറിയ വിന്‍ഡോ ആയിരുന്നു സീരിയല്‍. സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍ തുടങ്ങിയവരൊക്കെ ആ സമയത്ത് സീരിയലില്‍ ഉണ്ടായിരുന്ന ആളുകളാണ്. പിന്നെ ഞാന്‍ കൂടെ അഭിനയിച്ചിരുന്നത് ശ്രീവിദ്യാമ്മ, തിലകന്‍ ചേട്ടന്‍, അശോകന്‍ ചേട്ടന്‍, സിദ്ദിഖ് ഇക്ക എന്നിവര്‍ക്കെല്ലാം ഒപ്പമായിരുന്നു. യഥാര്‍ത്ഥത്തില്‍ സീരിയല്‍. ഓമനത്തിങ്കള്‍ പക്ഷിയിലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് അമല്‍ നീരദ് കാസ്റ്റ് ചെയ്യുന്നത്.

ബിഗ് ബിയുടെ സമയത്ത് തനിക്ക് എല്ലാവരേയും പേടിയായിരുന്നു. ഒന്ന് സെറ്റില്‍ ആകാത്ത സമയമായിരുന്നു. അന്നൊക്കെ മമ്മൂക്ക ഒരു വശത്തൂടെ വരുന്നത് കാണുമ്‌ബോള്‍ ഞാന്‍ മറ്റൊരു വശത്തുകൂടി ഓടുമായിരുന്നു. ആ അവസ്ഥയായിരുന്നു. ഭീഷ്മ ചെയ്യുമ്‌ബോഴേക്കും മമ്മൂക്ക ചില്‍ഡ് ഔട്ട് ആയതാണോ അതോ എനിക്ക് ധൈര്യം കൂടിയതാണോ എന്നറിയില്ല. എന്തായാലും മമ്മൂക്ക ഇപ്പോള്‍ രൂപത്തില്‍ മാത്രമല്ല സ്വഭാവത്തിലും വളരെ യങ്ങര്‍ ആയിക്കൊണ്ടിരിക്കുകയാണ്. എല്ലാവരേക്കാളും യോ യോ മമ്മൂക്കയാണ്.

Actress lena words about her old movies

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES