മി​ക്ക​പ്പോ​ഴും യു​വാ​ക്ക​ളു​ടെ എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് രാ​ത്രി 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലാ​ണ്; തുറന്ന് പറഞ്ഞ് ലെന

Malayalilife
topbanner
മി​ക്ക​പ്പോ​ഴും യു​വാ​ക്ക​ളു​ടെ എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് രാ​ത്രി 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലാ​ണ്; തുറന്ന് പറഞ്ഞ് ലെന

ലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ  കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ താ​രം ന​ല്‍​കി​യ ഒരു അഭിമുഖം വൈ​റ​ലാ​വുകയാണ്. 

‘മി​ക്ക​പ്പോ​ഴും യു​വാ​ക്ക​ളു​ടെ എ​ന​ര്‍​ജി ലെ​വ​ല്‍ കൂ​ടു​ന്ന​ത് രാ​ത്രി 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലാ​ണ്. 12 മ​ണി​ക്കും മൂ​ന്ന് മ​ണി​ക്കും ഇ​ട​യി​ലാണ് മി​സ്ഡ് കോ​ള്‍​സ് എ​ല്ലാം. മി​സ്ഡ് കോ​ള്‍​സ് ആ​ണെ​ങ്കി​ല്‍ പോ​ട്ടേ. ഇ​തി​ങ്ങി​നെ റി​ങ് ചെ​യ്‌​തോ​ണ്ടി​രി​ക്കും,’ ആ ​സ​മ​യ​ത്തെ ഫോ​ണ്‍ കോ​ള്‍​സ് ശ​ല്യം ഒ​ഴി​വാ​ക്കാ​നാ​യി രാ​ത്രി പ​ത്ത് മ​ണി ക​ഴി​ഞ്ഞാ​ല്‍ സൈ​ല​ന്റ് ആ​ക്കി​വ​യ്ക്കു​മെ​ന്നും ലെ​ന പറയുന്നു.

മേ​പ്പ​ടി​യാ​ന്‍, ഭീ​ഷ്മ​പ​ര്‍​വ്വം തു​ട​ങ്ങി​യ സി​നി​മ​ക​ളാ​ണ് ലെ​ന​യു​ടേ​താ​യി ഒ​ടു​വി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. കെ​ജി​എ​ഫ് 2 മ​ല​യാ​ളം പ​തി​പ്പി​ല്‍ ഡ​ബ്ബി​ങ് ആ​ര്‍​ടി​സ്റ്റാ​യും പ്രവർത്തിച്ചിട്ടുണ്ട്. ഒ​രു രാ​ത്രി ഒ​രു പ​ക​ല്‍, ആ​ടു​ജീ​വി​തം, ആ​ര്‍​ട്ടി​ക്കി​ള്‍ 21, നാ​ന്‍​സി റാ​ണി, ഖ​ല്‍​ബ്, വ​നി​ത തു​ട​ങ്ങി​യ​വ​യാ​ണ് ലെ​ന​യു​ടേ​താ​യി ഇ​നി പു​റ​ത്തി​റ​ങ്ങാ​നൊരുങ്ങുന്ന ചിത്രങ്ങൾ.

ആ​കൃ​തി എ​ന്ന പേ​രി​ല്‍ കൊ​ച്ചി​യി​ല്‍ ഒ​രു സം​രം​ഭ​വും ലെ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ലെ​ന തി​ര​ക്ക​ഥ​യൊ​രു​ക്കി​യ ഓ​ളം എ​ന്ന സി​നി​മ​യും അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങുകയാണ്. ”ഫു​ട്പ്രി​ന്റ്സ് ഓ​ണ്‍ വാ​ട്ട​ര്‍” എന്ന ഒ​രു ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലും ലെ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വൈ​കാ​തെ സി​നി​മാ സം​വി​ധാ​യി​ക​യാ​യും താ​നെ​ത്തു​മെ​ന്നാണ് ലെ​ന പറഞ്ഞിട്ടുള്ളത്.

മ​നഃ​ശാ​സ്ത്ര​ത്തി​ല്‍ ഉ​പ​രി പ​ഠ​നം ന​ട​ത്തിയിട്ടുള്ള ലെ​ന നേരത്തെ മും​ബൈ​യി​ല്‍ സൈ​ക്കോ​ള​ജി​സ്റ്റാ​യും ജോ​ലി നോക്കിയിരുന്നു. പിന്നീട് എ​ഷ്യാ​നെ​റ്റി​ന്റെ യു​വ​ര്‍ ചൊ​യ്‌​സ് എ​ന്ന പ​രി​പാ​ടി​യി​ല്‍ അ​വ​താ​ര​ക​യാവുകയായിരുന്നു. അ​തി​നു ശേ​ഷം ഓ​മ​ന​ത്തി​ങ്ക​ള്‍ പ​ക്ഷി എ​ന്ന പ​ര​മ്പ​ര​യി​ല്‍ അ​ഭി​ന​യി​ച്ചു. ഓ​ഹ​രി എ​ന്ന അ​മൃ​ത പ​ര​മ്പ​ര​യി​ലും അ​ഭി​ന​യി​ച്ചിട്ടുണ്ട്. ലെ​ന​യു​ടെ ര​ണ്ടാം വി​വാ​ഹം ന​ട​ന്നു എന്ന വാ​ര്‍​ത്ത​ക​ളും ഇ​തി​നി​ട​യി​ല്‍ വ​ന്നി​രു​ന്നു.

2011 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ട്രാ​ഫി​ക് എ​ന്ന സി​നി​മ​യാണ് ലെ​ന​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ല്‍ ഒ​രു വ​ഴി​ത്തി​രി​വു​ണ്ടാ​ക്കുന്നത്. തുടർന്ന് സ്‌​നേ​ഹ വീ​ട്, സ്പി​രി​റ്റ്, തു​ട​ങ്ങി​യ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. വ്യ​ത്യ​സ്ത​മാ​യ മേ​ക്കോ​വ​റി​ലൂ​ടെ ആ​രാ​ധ​ക​രെ താ​രം ഇ​ട​യ്ക്കി​ടെ അ​മ്പ​ര​പ്പി​ക്കുന്ന തന്ത്രവും ലെനക്കറിയാം.

Actress lena old interview goes viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES