തെന്നിന്ത്യൻ സിനിമ ലോകമാകെ ഞെട്ടലോടെ കേട്ട മരണവർത്തയായിരുന്നു നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചെന്ന വാർത്ത . ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ വരികയായിരുന്നു. ശ്വാസകോശത്തിന് ഉണ്ടായ അണുബാധയെ തുടർന്നാണ് മരണം. എന്നാൽ ഇപ്പോൾ വിദ്യസാഗർ കൊവിഡ് കാരണമാണ് മരിച്ചതെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് തെറ്റായ വാർത്തയാണെന്നും ഇതൊന്നും പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് നടി ഖുശ്ബു രംഗത്ത് എത്തിയിരിക്കുകയാണ്.
‘കുറച്ച് കൂടി ഉത്തരവാദിത്തതോടെ വാർത്തകൾ കൊടുക്കണമെന്ന് മാധ്യമങ്ങളോട് ഞാൻ വളരെ താഴ്മയായി അപേക്ഷിക്കുകയാണ്. മൂന്ന് മാസം മുൻപാണ് മീനയുടെ ഭർത്താവ് വിദ്യസാഗറിന് കൊവിഡ് ബാധിച്ചത്. ഇപ്പോൾ അദ്ദേഹം കൊവിഡ് ബാധിതൻ ആയിരുന്നില്ല. കൊവിഡ് ബാധിച്ചാണ് സാഗർ പോയതെന്ന തെറ്റായ വാർത്ത പ്രചരിപ്പിക്കരുത്. ജനങ്ങളിൽ പരിഭ്രാന്തി പരത്തരുതെന്നും ഇതെന്റെ അപേക്ഷയാണെന്നും’ ഖുശ്ബു പറയുന്നു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് വർഷങ്ങളായി വിദ്യാസാഗർ ചികിത്സ തേടി വരികയായിരുന്നു. ഇതിനിടെയായിരുന്നു കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.2009ലാണ് മീനയും വിദ്യാസാഗറും വിവാഹിതർ ആയത്. ബംഗളൂരുവിൽ സോഫ്‌റ്റ്വെയർ രംഗത്ത് വ്യവസായിയായിരുന്നു വിദ്യാസാഗർ. ഇരുവർക്കും ഒരു മകളുണ്ട്. മകൾ നൈനികയും അഭിനയ രംഗത്ത് സജീവമാണ്.