Latest News

ആർത്തവമുള്ള സ്ത്രീകൾ അശുദ്ധരാണെന്നും തൊട്ടുകൂടാത്തവരാണെന്നുമെല്ലാം കരുതുന്നവർ ഇന്നുമുണ്ട്; ​ആർത്തവ അവബോധത്തെക്കുറിച്ച് പറഞ്ഞ് ജാൻവി കപൂർ

Malayalilife
ആർത്തവമുള്ള സ്ത്രീകൾ അശുദ്ധരാണെന്നും തൊട്ടുകൂടാത്തവരാണെന്നുമെല്ലാം കരുതുന്നവർ ഇന്നുമുണ്ട്;  ​ആർത്തവ അവബോധത്തെക്കുറിച്ച് പറഞ്ഞ്  ജാൻവി കപൂർ

ബോളിവുഡിന്റെ തന്നെ താരദമ്പതികളായ ശ്രീദേവി ബോണി കപൂർ ദമ്പതികളുടെ മകളും അഭിനേത്രിയുമാണ്  ജാൻവി കപൂർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. c നമുക്ക് ചുറ്റും. ആര്‍ത്തവ ശുചിത്വത്തിന്റെ അപാകത രാജ്യത്തെ സ്ത്രീകളില്‍ ഗൗരവമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ആർത്തവത്തെക്കുറിച്ചുള്ള അസംബന്ധങ്ങൾ പരത്തുന്നതിന് പകരം കൂടുതൽ ആളുകളെ ബോധവത്കരിക്കൂ എന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തുറന്ന് പറയുന്നത്. 

ആർത്തവകാല ശുചിത്വത്തെക്കുറിച്ച് കൂടുതൽ പേരിലേക്കെത്തിക്കാൻ കഴിയണം. സാനിറ്ററി പാഡുകൾ പോലുള്ള സൗകര്യങ്ങൾ രാജ്യത്തെ മുഴുവൻ സ്ത്രീകളിലേക്കുമെത്തണം.തീർത്തും സ്വാഭാവികവും ആരോ​ഗ്യകരവുമായ ശരീരത്തിലെ ഈ പ്രക്രിയയെക്കുറിച്ച് വിദ്യാഭ്യാസ തലങ്ങളിൽ ചർച്ചകൾ ഉണ്ടാകണമെന്നും ജാൻവി പറഞ്ഞു. ഇപ്പോഴും ആർത്തവത്തെ അശുദ്ധിയോടെ കാണുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകേണ്ടത് ഉണ്ടെന്നും ജാൻവി പറയുന്നു. 

സ്ത്രീകളെ പലരെയും ആർത്തവകാലങ്ങളിൽ ദൈനംദിന ജോലികളിൽ നിന്നെല്ലാം വിട്ടുനിർത്തുന്നുണ്ട്. ആർത്തവം ശുദ്ധമാണെന്നോ അശുദ്ധമാണെന്നോ താൻ കരുതുന്നില്ല. അത്തരം ചിന്താ​ഗതികളെയെല്ലാം ഇല്ലാതാക്കാൻ ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ കൂടുതൽ ബോധവത്കരണങ്ങൾ ഉണ്ടായേ തീരൂ എന്നും താരം വ്യക്തമാക്കി. 

Actress jhanvi kapoor words about menstrual cycle

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES