Latest News

സിനിമയില്‍ അവസരങ്ങള്‍ ചോദിക്കാറില്ല; വൃത്തിയ്ക്ക് ചെയ്യുന്നതിനാലാണ് മറ്റ് സിനിമകള്‍ തന്നിലേക്ക് എത്തുന്നത്; മനസ്സ് തുറന്ന് നടി ഗ്രേസ് ആന്റണി

Malayalilife
സിനിമയില്‍ അവസരങ്ങള്‍ ചോദിക്കാറില്ല;  വൃത്തിയ്ക്ക് ചെയ്യുന്നതിനാലാണ് മറ്റ് സിനിമകള്‍ തന്നിലേക്ക് എത്തുന്നത്; മനസ്സ് തുറന്ന് നടി ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ ശ്രദ്ധേയമായ നടിയാണ് ഗ്രേസ് ആന്റണി. മധു സി നാരായണന്‍ സംവിധാനം ചെയ്ത  നിർവഹിച്ച സിനിമയിൽ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷത്തിലാണ്  ഗ്രേസ്  തിളങ്ങിയിരുന്നത്. ഗ്രേസ് ആന്റണിയുടെ കരിയറില്‍   കുമ്പളങ്ങിയിലെ സിമിയെന്ന കഥാപാത്രം  വലിയ വഴിത്തിരിവായി മാറുകയും ചെയ്‌തു. പിന്നാലെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിരക്കുള്ള നായികയായി മാറുകയും ചെയ്‌തു. എന്നാൽ  ഇപ്പോള്‍ നടി ഒരു അഭിമുഖത്തില്‍ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഗ്രേസ് ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ, ആരുടേയും സഹായമില്ലാതെയാണ് താന്‍ സിനിമയില്‍ എത്തിയത്. അത് വളരെ ത്രില്ലിംഗ് ആയിരുന്നു. തന്റെ യഥാര്‍ത്ഥ പേര് മേരി ഗ്രേസ് ആണ്. എസ്എസ്എല്‍സി പുസ്തകത്തിലുളള പേര് മേരി ഗ്രേസ് എന്നാണ്. സിനിമയിലെത്തിയപ്പോള്‍ അത് താന്‍ ഗ്രേസ് ആന്റണി എന്നാക്കുകയായിരുന്നു. തന്റെ പേരിലെ ഗ്രേസും അപ്പന്റെ പേരിലെ ആന്റണിയും ചേര്‍ത്തുവെക്കുകയായിരുന്നു. ചിലര്‍ തന്നെ ചാണ്ടിയെന്ന് വിളിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ കാരണം തനിക്കറിയില്ല.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ പ്രണയം. അവിടെ നല്ല സുന്ദരനായ പയ്യനുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. സിനിമയില്‍ എത്തുന്നതിന് മുമ്പ് തനിക്കൊരു പ്രണയമുണ്ടായിരുന്നു. ആ പ്രണയം ഒരു വര്‍ഷമേ നിലനിന്നുള്ളൂ, പിരിഞ്ഞു. താനിപ്പോള്‍ സിംഗിള്‍ ആണ്. സിനിമയില്‍ അവസരങ്ങള്‍ ചോദിക്കാറില്ല. സിനിമകള്‍ വൃത്തിയ്ക്ക് ചെയ്യുന്നതിനാലാണ് മറ്റ് സിനിമകള്‍ തന്നിലേക്ക് എത്തുന്നത്. ഇപ്പോള്‍ പത്തോളം സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ആത്മാര്‍ത്ഥമായി സിനിമയെ സ്നേഹിക്കുകയാണെങ്കില്‍ അതിന് വേണ്ടി ഹോം വര്‍ക്ക് ചെയ്താല്‍ വിധിയുണ്ടെങ്കില്‍ സിനിമ എന്ന സ്വപ്നം കയ്യില്‍ കിട്ടും. 

സിനിമയില്‍ താന്‍ തുടങ്ങിയിട്ടേയുള്ളൂ, നല്ല സിനിമകളും ധാരാളം കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. തന്റെ ജീവിതത്തില്‍ ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ട്. ബോഡി ഷെയ്മിംഗ് അനുഭവിക്കുമ്പോള്‍ തനിക്ക് അരക്ഷിതാവസ്ഥ തോന്നാറുണ്ട്. സിനിമ എന്നതിന് പിന്നാലെ പോകുമ്പോള്‍ ഇത് നിനക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞവരുന്നുണ്ട്. അവരോട് പോയി പണി നോക്കാന്‍ പറയും.

Actress grace antony words about movies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES