Latest News

പ്രണയമുണ്ടായിരുന്നു; സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചു; മനസ്സ് തുറന്ന് നടി ഗ്രേസ് ആന്റണി

Malayalilife
പ്രണയമുണ്ടായിരുന്നു; സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചു; മനസ്സ് തുറന്ന് നടി ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗ്രേസ് ആന്റണി. കുമ്പളിങ്ങിക്ക് പിന്നാലെ നായികയായും സഹനടിയായുമെല്ലാം ഗ്രേസ് ഇന്‍ഡസ്ട്രിയില്‍ സജീവമായി. ഒടിടി പ്ലാറ്റ്ഫോം വഴി പ്രേക്ഷകരിലേക്ക് എത്തിയ ഹലാല്‍ ലവ് സ്റ്റോറിയാണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സക്കറിയ സംവിധാനം ചെയ്ത ചിത്രത്തിലെ താരത്തിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ താരത്തിന്റെ ചില വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ചെറുപ്പം മുതല്‍ അഭിനയ മോഹം കൊണ്ടുനടന്നിരുന്നതിനാല്‍ സിനിമ എന്നും മനസിലുണ്ടായിരുന്നു. ആദ്യത്തെ ഓഡീഷനിലൂടെയാണ്  ഹാപ്പി വെഡ്ഡിങിലേക്ക് താരം  എത്തിയത്. കുമ്പളങിയിലെ സിമിയാകാന്‍ തെരഞ്ഞെടുക്കും മുമ്പ് നിരവധി ഓഡീഷനുകളും വര്‍ക്ക് ഷോപ്പുകളും ലഭിച്ചിരുന്നു. അഭിനയം അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല എന്ന് തിരിച്ചറിഞ്ഞത് കുമ്പളങ്ങിയില്‍ എത്തിയശേഷമാണ്

നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. പ്രണയത്തെ കുറിച്ചും താരം  മനസ് തുറന്നു. പ്രണയമുണ്ടായിരുന്നുവെന്നും സത്യസന്ധമല്ലെന്ന് തോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചുവെന്നുമാണ് ഗ്രേസ് പറയുന്നത്. സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന ഗ്രേസ് ഫാഷനിലും അഭിനയിത്തിലും എന്നപോലെ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുകയും ഭക്ഷണത്തെ ഏറെ സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. അടുത്തിടെ കുട്ടികളെ കേന്ദ്രകഥാപാത്രമാക്കി ഒരു ചെറു ഹ്രസ്വ ചിത്രം ഗ്രേസ് സംവിധാനം ചെയ്തിരുന്നു.

Actress grace antony words about love

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES