Latest News

അത്രയധികം സഹായങ്ങൾ ഞാൻ ചെയ്ത് കൊടുത്തിട്ടുണ്ട്; ഇന്ന് ജഗതി എന്നെ കണ്ടാൽ അറിയില്ല; മല്ലിക കണ്ടാൽ ഹാ.. എന്ന് പറയും; തുറന്ന് പറഞ്ഞ് നടി ഖദീജ

Malayalilife
 അത്രയധികം സഹായങ്ങൾ ഞാൻ  ചെയ്ത് കൊടുത്തിട്ടുണ്ട്; ഇന്ന് ജഗതി എന്നെ കണ്ടാൽ അറിയില്ല; മല്ലിക കണ്ടാൽ ഹാ.. എന്ന് പറയും; തുറന്ന് പറഞ്ഞ് നടി ഖദീജ

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. താരം ആദ്യം വിവാഹം കഴിച്ചത് നടൻ ജഗതി ശ്രീകുമാറിനെയായിരുന്നു. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു. എന്നാൽ ഇപ്പോൾ ഖദീജ എന്ന നടി വർഷങ്ങൾക്ക് മുൻപ് ജദ​ഗദിയെക്കുറിച്ചും മല്ലികയെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  മലയാള സിനിമാ രംഗത്ത് ജഗതി മല്ലിക വിവാഹം അദ്ദേഹം  ചുവടുറപ്പിക്കുന്നതിന് മുന്പുതന്നെ  കഴിഞ്ഞിരുന്നു. മല്ലികയെ ജഗതി  ഒരു ക്യാമ്പസ് പ്രണയത്തിന്റെ ബാക്കിയെന്നോണം താലി ചാർത്തി.  വുമൻസ് കോളേജിന്റെ വിദ്യാർത്ഥികളുടെ നേതൃ നിരയിലുള്ള മല്ലികയെ കലോത്സവ വേദികളിൽ നിന്നും കാണാനും പ്രണയിക്കാനും കാലതാമസം വേണ്ടി വന്നില്ല ജഗതി ശ്രീകുമാറിന് എന്നുമാണ് ഖദീജ പറയുന്നത്.

ഖദീജയുടെ വാക്കുകളിങ്ങനെ, 

ഒരീസം സന്ധ്യയ്ക്ക് ജഗതി ശ്രീകുമാറും മല്ലികയും കൂടി എന്റെ വീട്ടിലേക്ക് വന്നു. അന്ന് ജഗതി വല്ലാതെ വിഷമിച്ചിരുന്നു. ഒരുപാട് നാൾ എന്റെ വീട്ടിൽ താമസിച്ചു. രണ്ട് പേർക്കും ജോലി ഇല്ലായിരുന്നു. ഞാനവർക്ക് വേണ്ടി ഒരു സ്ഥലത്ത് ജോലി അന്വേഷിച്ചു. നിങ്ങൾക്ക് വേറെ പണിയില്ലേ എന്നാണ് അവരെന്നോട് ചോദിച്ചത്.

അങ്ങനെ അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ എന്ന് കരുതി, കുറച്ച് നാൾ പണിയെടുത്ത കാശ് കൊണ്ട് കൽപക സ്റ്റുഡിയോയുടെ പുറകിൽ ഒരു വീടെടുത്ത് കൊടുത്തു. അത്രയധികം സഹായങ്ങൾ ഞാൻ പലർക്കും ചെയ്ത് കൊടുത്തിട്ടുണ്ട്. ഇന്നത്തെ പല താരങ്ങളും സംവിധായകരുമൊക്കെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.

പക്ഷേ ഇന്ന് ജഗതി എന്നെ കണ്ടാൽ അറിയില്ല. മല്ലിക കണ്ടാൽ ഹാ.. എന്ന് പറയും. എന്നോട് മിണ്ടാൻ തന്നെ ജഗതിയ്ക്ക് മടിയാണ്. അവന്റെ രണ്ട് മക്കളുടെ കല്യാണം വന്നിട്ട് എനിക്കൊരു ക്ഷണക്കത്ത് അയച്ചിട്ടില്ല. എന്റെ ഒരു കൂടപ്പിറപ്പിനെ പോലെയാണ് അവനെ ഞാൻ കണ്ടത്. നെടുമുടി വേണു അവന്റെ മകന്റെ കല്യാണത്തിന് എന്നെ വിളിച്ചു. ഭീമൻ രഘു വിളിച്ചു, ജഗദീഷുമൊക്ക വിളിച്ചിട്ടുണ്ട്. പക്ഷേ ജഗതിയുമായി മാത്രം ബന്ധമൊന്നുമില്ലാതായി പോയി. ജഗതിയുടെ രണ്ട് മക്കളുടെ കല്യാണവും ലോകം മുഴുവൻ വിളിച്ചു. അതിന്റെ വിഷമം ഉണ്ട്.

Actress gadheeja words about mallika and jagathy sreekumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES