കല്യാണം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു; ആ ടെൻഷനിൽ ഒന്നര മാസത്തിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടു: ബീന ആന്റണി

Malayalilife
കല്യാണം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു; ആ ടെൻഷനിൽ ഒന്നര മാസത്തിൽ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടു: ബീന ആന്റണി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് മനോജ് കുമാറും ബീനാ ആന്റണിയും. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വര്‍ഷങ്ങളുടെ അനുഭവപരിചയവുമായാണ് ഇരുവരും  അഭിനയ മേഖലയിലൂടെ കടന്ന് പോകുന്നത്. തങ്ങളുടെ വിശേഷങ്ങളുമായി ഇരുവരും സോഷ്യൽ മീഡിയയിൽ സജീവവുമാണ്. എന്നാൽ ഇപ്പോൾ  പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ ആദ്യ കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് പറയുകയാണ് ദമ്പതികൾ.

കല്യാണം വരെ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ഞങ്ങളേറ്റവും സന്തോഷമായിരിക്കുന്ന സമയത്താണ് ഞാൻ ആദ്യമായി ഗർഭിണിയാവുന്നത്. കല്യാണം കഴിഞ്ഞ് ഒന്നര വർഷത്തിന് ശേഷമാണ് ഞാൻ ഗർഭിണിയാവുന്നത്. ഹീറോയിനായി ഒരു വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അത് തീരാനായി കുറച്ച് ബ്രേക്ക് എടുത്തു. ഗർഭിണിയായിരുന്ന സമയത്തായിരുന്നു എന്റെ ജീവിതത്തിലെ ആദ്യത്തെ ആഘാതം. അപ്പച്ചൻ ആക്സിഡന്റായി മരിച്ചു. അന്ന് ഒന്നര മാസം ഗർഭിണിയാണ് ഞാൻ. ആ ടെൻഷനിൽ കുഞ്ഞിനെ നഷ്ടപ്പെട്ടു.

അപ്പച്ചൻ സുഹൃത്തിന്റെ വണ്ടിയിൽ രാവിലെ വീട്ടിൽ നിന്ന് പോയതാണ്. വീട്ടിലേക്ക് വരുന്നതിനിടെ തൊട്ടടുത്ത് വെച്ചായിരുന്നു അപകടം. കെഎസ്ആർടിസി ബസ് സിഗ്‌നൽ ഒന്നും ഇടാതെ കയറി വന്നു. സ്പോട്ടിൽ തന്നെ ആൾ പോയി. ഞങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. വീട്ടുകാരോട് എങ്ങനെ പറയുമെന്നറിയാത്ത അവസ്ഥയായിരുന്നു.

Actress beena antony words about child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES