മലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് ബീന ആന്റണി. നിരവധി സീരിയലുകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു കഥയും കുഞ്ഞു പെങ്ങളും എന്ന ദൂരദർശൻ ടി.വി. പരമ്പരയിലൂടെയാണ് ബീന ആദ്യമായി അഭിനയ രംഗത്തേക്ക് ചുവട് വച്ചതും. അടുത്തിടെയായിരുന്നു താരം കോവിഡ് ബാധിച്ചു ആശുപത്രിയിൽ ചികിത്സ തേടിയതും രോഗമുക്തയായതും എല്ലാം തന്നെ. എന്നാൽ ഇന്ന് ബീനയ്ക്ക് പിറന്നാൾ ദിനം കൂടിയാണ്. ഭർത്താവും നടനും കൂടിയായ മനോജ് ഇപ്പോൾ തന്റെ പ്രിയ പത്നിക്കായി നൽകിയ പിറന്നാൾ ആശാസംകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബീന മനോജ് താരദമ്പതികൾക്ക് നിറയെ ആരാധകരുമാണ് ഉള്ളത്. എന്നാൽ ഇന്ന് മനോജിന്റെ പോസ്റ്റിന് ചുവടെ നിറയെ പേരാണ് താരപത്നിക്ക് ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ 18 വർമായി എൻ്റെ ജീവിതത്തിന് പൊൻതിളക്കമായി. എൻ്റെ ജീവിതത്തിൻ്റെ കരുത്തായി. നല്ല ഭാര്യയായി, എൻ്റെ മകന് നല്ല അമ്മയായി, ഞങ്ങളുടെ കുടുംബത്തിലെ വിലമതിക്കാനാവാത്ത ആ സ്ത്രീ എന്ന "ധന" ത്തിൻ്റെ ജന്മദിനമാണിന്ന്. എന്നും നിനക്ക് മാത്രം അവകാശപ്പെട്ട എൻ്റെ മനസ്സും ശരീരവും നിറഞ്ഞ ഹൃദയത്തോടെ ജന്മദിന സമ്മാനമായി ഞാൻ വീണ്ടും നല്കുന്നു എന്നായിരുന്നു മനോജ് കുമാർ കുറിച്ചത്. നിരവധി പേരാണ് മനോജിന്റെ പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയത്.
അതേസമയം സോഷ്യൽ മീഡിയയിൽ താരത്തിന്റെ പോസ്റ്റിന് ചുവടെ ഉത്തമനായ ഭർത്താവിനെ ലഭിക്കാൻ ഞാൻ രണ്ടു പേർക്കു വേണ്ടി പ്രാർത്ഥിച്ചിരുന്നതിൽ ഒരാൾ ബീന ആന്റണിയായിരുന്നു. പ്രാർത്ഥന വിഫലമായില്ല എന്നായിരുന്നു ഒരാളുടെ കമന്റ്. ബീനയും മനോജും പരസ്പരം പ്രണയിച്ചു വിവാഹിതരായവരാണ്. ഇരുവർക്കും ഒരു മകൻ കൂടി ഉണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ ബീന സജീവമാണ്. പതിവിൽ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളാണ് താരം കൂടുതലും ചെയ്യാറുള്ളതും. ഓമനത്തിങ്കൾപക്ഷി, മായാസീത, എന്റെ മാനസപുത്രി, ആട്ടോഗ്രാഫ്, തപസ്യ തുടങ്ങിയ പ്രശസ്ത പരമ്പരകളിൽ ബീന അഭിനയിച്ചിട്ടുണ്ട്.