മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അവന്തിക മോഹൻ. സീത എന്ന പാരമ്പരക്കിലുടെയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് അശ്ലീല സന്ദേശമയച്ച ആളെ സോഷ്യല്‍ മീഡിയയില്‍ തുറന്നുകാട്ടി കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുകയാണ്. യുവാവ് അയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ടിനൊപ്പം ഇയാള്‍ക്കൊരു കുറിപ്പും അവന്തിക പങ്കുവെച്ചിരിക്കുകയാണ്.
‘നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ്. നിങ്ങള്‍ ചോദിച്ച ഈ ഒരു വാചകം മാത്രം മതി നിങ്ങളെ അളക്കാന്‍.
നിങ്ങളുടെ സ്വഭാവം പോലെ ഈ ദിവസവും മനോഹരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്ത്രീകള്‍ ഒരിയ്ക്കലും ഇത്തരം സന്ദര്‍ഭങ്ങളില്‍ നിശബ്ദരാകരുത്. ഇവ മറച്ചുപിടിക്കുകയല്ല, ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുകയാണ് വേണ്ടത്.’
വലിയ പിന്തുണയാണ് അവന്തികയ്ക്ക് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഇത്തരക്കാരെ തുറന്നു കാട്ടിയ താരത്തിനെ അഭിനന്ദിക്കാനും ആരാധകര്‍ മറന്നില്ല. നിങ്ങളുടെ വളര്‍ച്ചയില്‍ അസൂയപ്പെടുന്നവരെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യമില്ല, കൂടുതല്‍ മികച്ചതായി മുന്നോട്ട് പോകുക എന്നും ആരാധകര്‍ താരത്തോട് പറയുന്നുണ്ട്.