മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.എന്നാൽ ഇപ്പോൾ സാരിയുമായി ബന്ധപ്പെട്ട മറക്കാനാകാത്തൊരു ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് അനു സിത്താര.
സാരി ഉടുക്കാനും ഉടുത്തു കാണാനും എനിക്കൊരുപാട് ഇഷ്ടമാണ്. എന്റെ കയ്യിൽ അധികം സാരിയില്ല. സാരിയുടുക്കാറുള്ളത് വളരെ കുറവാണ്. എന്നാൽ കാണുന്നവരെല്ലാം അനു എപ്പോഴും സാരിയിലാണല്ലോ എന്ന് പറയാറുണ്ടെന്നാണ് അനു സിത്താര പറയുന്നത്. തന്നെ അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നത് കൊണ്ടാകാം ആ തോന്നൽ വന്നത്.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കലാമണ്ഡലത്തിൽ ചേരുന്നത്. യൂണിഫോം സാരിയാണ്. തൊഴെ പൈജാമയും. ആ സമയത്ത് സ്വന്തമായി മുടി പോലും വൃത്തിയായി കെട്ടാൻ എനിക്ക് അറിയില്ലായിരുന്നു. ആ ഞാൻ ആദ്യ ദിവസം സീനിയേഴ്‌സ് പഠിപ്പിച്ചു തന്നത് പോലെ സാരിയുടുത്ത് ക്ലാസിലേക്ക് പോകുന്നു. ക്ലാസ് കഴിഞ്ഞു. ഞാൻ മുറിയിലേക്ക് നടന്നു. പെട്ടെന്നാണ് ഒപ്പമുള്ള കൂട്ടുകാരി പറയുന്നത്, അയ്യോ നിന്റെ സാരി അഴിഞ്ഞു പോയി എന്ന്. നോക്കുമ്പോൾ സാരിയുടെ കുത്തഴിഞ്ഞ് താഴെക്കിടക്കുന്നു. പൈജാമയുള്ളത് കൊണ്ട് കുഴപ്പമില്ല. നിലത്തു വീണു കിടന്ന സാരിയും എടുത്ത് മുറിയിലേക്ക് ഒറ്റ ഓട്ടമായിരുന്നു.