Latest News

മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യത്തെ പ്രണയ ലേഖനം കിട്ടിയത്; പിടിക്കും എന്ന ഘട്ടം വന്നപ്പോൾ വിഷ്ണു ഏട്ടൻ തന്ന കത്തുകൾ ഞാൻ നശിപ്പിച്ചു: അനു സിത്താര

Malayalilife
മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യത്തെ പ്രണയ ലേഖനം കിട്ടിയത്; പിടിക്കും എന്ന ഘട്ടം വന്നപ്പോൾ വിഷ്ണു ഏട്ടൻ തന്ന കത്തുകൾ ഞാൻ നശിപ്പിച്ചു: അനു സിത്താര

ലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു. ബാലതാരമായാണ് താരം സിനിമയിലേക്ക് ചുവട് വയ്ക്കുന്നതും വിഷ്ണുവുമായി ശരിയ്ക്കും സംസാരിച്ചത് കല്യാണത്തിന് ശേഷമാണ് എന്ന് വെളിപ്പെടുത്തുകയാണ് താരം

മൂന്നാം ക്ലാസിൽ പഠിയ്ക്കുമ്പോഴാണ് ആദ്യത്തെ പ്രണയ ലേഖനം കിട്ടിയത്. അക്ബർ എന്നാണ് അവന്റെ പേര്. അവൻ അവന്റെ നോട്ടിൽ ഐ ലവ് യു എന്ന് എഴുതി തന്നു. പക്ഷെ അതിൽ ലവ് എന്ന് എഴുതിയതിൽ തെറ്റുണ്ടായിരുന്നു. ഞാൻ വേഗം അത് ടീച്ചർക്ക് കൊണ്ട് കാണിച്ചു കൊടുത്തു, നോക്ക് മിസ്സേ ലവ് എന്ന് എഴുതിയത് തെറ്റിച്ചിരിയ്ക്കുന്നു എന്ന് പറഞ്ഞു. വലുതായ ശേഷം അവനെ കണ്ടിരുന്നു, ഇപ്പോൾ എന്നെ കാണുമ്പോൾ അവന് നാണമാണ്.

വിഷ്ണു ഏട്ടനും ഞാനും പ്രണയിച്ചത് കത്തിലൂടെയാണ്. എനിക്ക് ഫോൺ ഉണ്ടായിരുന്നില്ല. സംസാരിക്കാനുള്ള ആകെ ഒരു വഴി കത്തുകളാണ്. എന്റെ വീടിന് കുറച്ച് അപ്പുറത്താണ് വിഷ്ണു ഏട്ടന്റെ വീട്. കത്ത് എഴുതി ഏതെങ്കിലും മതിലിലോ, പറമ്പിലോ. ചെടിയിലോ വയ്ക്കും. തിരിച്ചും അങ്ങനെ ചെയ്യും. ഇടയ്ക്ക് വീട്ടിൽ വരുമായിരുന്നു. അപ്പോൾ ആരും കാണാതെ കൈയ്യിൽ കൊടുത്ത് ഒന്നും അറിയാത്ത ഭാവത്തിൽ നടക്കും.
എനിക്ക് വിഷ്ണു ഏട്ടൻ തന്ന കത്തുകൾ എല്ലാം, വീട്ടിൽ പിടിയ്ക്കും എന്ന ഘട്ടം എത്തിയപ്പോൾ ഞാൻ നശിപ്പിച്ചു. വിഷ്ണു ഏട്ടന് ഞാൻ കൊടുത്ത കത്തുകളിൽ ചിലത് ഇപ്പോഴും വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്.

മലയാളത്തിലെ മുൻനിര നായികാ പദവിയിൽ ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ  താരമെത്തി. പൊട്ടാസ് ബോംബ്എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചേക്കേറിയത്.  താരം ഇപ്പോൾ അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ്. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്.
 

Actress anu sithara words about her husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES