തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. തൃഷ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം നിവിന്‍ പോളി നായകനായ ഹെയ് ജൂഡ് എന്ന ചിത്രത്തിലൂടെയാണ്. മലയാള നാട്ടിലും തൃഷ നായികയായി എത്തി 96, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങള്‍ വൻ വിജയമായിരുന്നു.
ഹെയ് ജൂഡില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയ തൃഷ ഇപ്പോള്‍ മലയാളത്തിൽ തന്റെ രണ്ടാം ചിത്രത്തിനായുള്ള തയ്യാറെടുപ്പിന് ഒരുങ്ങുകയാണ്. രണ്ടാം മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായിട്ടാണ് തൃഷ എത്തുന്നത്. തൃഷ അഭിനയിക്കുക ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന റാമിലാണ് .
അതേ സമയം ഒരുപാട് നാളായി മോഹന്‍ലാലിന് ഒപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചുവെന്ന് തുറന്ന് പറയുകയാണ് തൃഷ. അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാന്‍ എക്‌സൈറ്റഡാണെന്നും താന്‍ അദ്ദേഹത്തെ എപ്പോള്‍ കണ്ടാലും ഇനി എന്നാണ് നമ്മള്‍ ഒരുമിച്ച് അഭിനയിക്കുക എന്ന കാര്യം ചോദിക്കാറുണ്ടായിരുന്നു എന്നും താരം പറയുന്നു. ഹേയ് ജൂഡിന് ശേഷം നല്ലൊരു മലയാള ചിത്രത്തിന് വേണ്ടി കാത്തിരുന്നപ്പോളാണ് ഇ അവസരം ലഭിച്ചതെന്നും അതും മോഹന്‍ലാലിന് ഒപ്പമാകുമ്പോള്‍ ആവേശം കൂടുമെന്നും തൃഷ വ്യക്തമാകുന്നു.