പണ്ടുകാല സിനിമകളിലെ നടിമാരെ മലയാളികള്‍ ഒരിക്കലും മറക്കാറില്ല. ഭരതന്‍ പത്മരാജന്‍ സിനിമകളില്‍ നായികമാര്‍ക്ക് ഒരു പ്രത്യേക സ്ഥാനം മലയാളികളുടെ ഇടയിലുണ്ട്. അതുകൊണ്ടുതന്നെ ഭരതന്‍ സിനിമയിലൂടെ മലയാളികള്‍ ഒരിക്കലും മറക്കാത്ത മുഖമാണ് നടി സുരേഖാ മേരിയുടേത്. 1978 ല്‍ കരുണാമയുഡു എന്ന തെലുങ്കു ചിത്രത്തില്‍ കന്യാമറിയം ആയി അഭിനയരംഗത്തെത്തി. ഈ ചിത്രം മിശിഹാ ചരിത്രം എന്ന പേരില്‍ മലയാളത്തില്‍ ഡബ്ബ് ചെയ്ത് ഇറങ്ങി. മലയാളത്തില്‍ ആദ്യമായി അഭിനയിച്ചത് തകരയില്‍ ആണെങ്കിലും പുറത്തു വന്നത് പ്രഭു എന്ന ചിത്രമായിരുന്നു.
അങ്ങാടി, ഗ്രീഷ്മജ്വാല, ഈനാട്, മുളമൂട്ടില്‍ അടിമ, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, തടാകം, നവംബറിന്റെ നഷ്ടം, ഐസ്‌ക്രീം, ഇത്രയുംകാലം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു ഇടവേളയ്ക്കു ശേഷം മാസ്റ്റേഴ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ട് മലയാളത്തിലേക്ക് തിരികെയെത്തി. പിന്നീട് മലയാളികള്‍ക്ക് കുറെയധികം നല്ല കഥാപാത്രങ്ങളും സിനിമകളും താരം സമ്മാനിച്ചു. അതുകൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി ഇന്നും നടി സുരേഖ മേരി മലയാളികളുടെ മനസ്സില്‍ ഉണ്ട്. ഭരതന്റെയും പദ്മരാജന്റെയും 'തകര'യില്‍ സുഭാഷിണിയായി മലയാളികളുടെ മനസ്സില്‍നിറഞ്ഞ സുരേഖാമേരി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.
1995ല്‍ വിവാഹിതയായെങ്കിലും 2001 തന്നെ ആ ബന്ധം വേര്‍പെടുത്തി. ഇപ്പോള്‍ താരവും താരത്തിന്റെ മകളുമാണ് ഒരുമിച്ച് താമസിക്കുന്നത്. മകള്‍ക്ക് രണ്ടു വയസ്സായപ്പോഴേക്കും മകളുടെ അച്ഛന്‍ ഞങ്ങളെ വിട്ടുപോയി എന്നാണ് പല അഭിമുഖത്തിലും താരം വെളിപ്പെടുത്തിയത്. അദ്ദേഹം വലിയ നിലയിലെ ഒരാളും ഡോക്ടര്‍ മായിരുന്നു എന്നും അതുകൊണ്ടുതന്നെ പലരും എന്നെ കുറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഒരു മകളാണ് എന്ന് ആലോചിച്ചു പലപ്പോഴും താന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ നോക്കിയിട്ടുണ്ടെന്നും തന്റെ പരമാവധി ഞാന്‍ ശ്രമിച്ചതിനുശേഷമാണ് ഞാന്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നും താരം തന്നെ കൂട്ടിച്ചേര്‍ത്തു. എല്ലാം സഹിച്ചും ക്ഷമിച്ചും വഴക്കുണ്ടാക്കാതെയും താന്‍ ആ വീട്ടില്‍ ജീവിച്ചു എന്ന് താരം തന്നെ പറയുന്നു. നാട്ടുകാരും വീട്ടുകാരും എല്ലാം അപ്പോള്‍ തന്നെ ചോദിച്ചു നിനക്ക് ദേഷ്യം വരില്ലേ എന്നും അയാളുടെ തിരിച്ചു പറയാനൊക്കെ. പക്ഷേ മകളെ ഓര്‍ത്തും ജീവിതം ഓര്‍ത്തും ഒറ്റയ്ക്ക് മകളെ വളര്‍ത്തണമെന്ന് ഓര്‍ത്തുമൊക്കെ മിണ്ടാതിരിക്കുകയായിരുന്നു എന്ന് താരം പറഞ്ഞു.
അവസാനം അയാള്‍ തന്നെ മകളെയും താരത്തിനെയും വിട്ട് മാറുകയായിരുന്നു. അപ്പോഴും അയാളെ കാത്തിരിക്കുകയായിരുന്നു നടി സുരേഖ. പിന്നാലെ ബന്ധം വേര്‍പിരിഞ്ഞതിനുശേഷം തനിക്ക് ലോകം മുഴുവന്‍ മകളായി മാറിയെന്ന് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് ആരാധകരെ എല്ലാവരെയും കണ്ണീരണിയിച്ചു. അച്ഛനും സഹോദരനും ഇളയമ്മയും മകളുമായിട്ടുള്ള ഒരു ചെറിയ കുടുംബത്തിലേക്ക് സുരേഖ പിന്നീട് ഒതുങ്ങിക്കൂടി.
മകളെ നല്ല രീതിയില്‍ വളര്‍ത്തണം അവളെ പഠിപ്പിച്ചു വലുതാക്കണം എന്ന് എല്ലാ അമ്മമാരുടെയും സ്വപ്നം പോലെ ആയിരുന്നു സുരേഖയും കണ്ടത്. എല്ലാത്തിനെയും കാള്‍ ഉപരി വലിയ നല്ല സ്വഭാവമുള്ള വ്യക്തിയായി മാറ്റണമെന്ന് സുരേഖ എടുത്തു പറയുമായിരുന്നു. ഇപ്പോള്‍ മോഡലിങ് രംഗത്തുള്ള മകള്‍ കാതറിനും സിനിമയാണു താത്പര്യം. മലയാളംതന്നെയാണ് അവള്‍ക്കും ഇഷ്ടം. ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നും ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ താരം കൂട്ടിച്ചേര്‍ത്തിരുന്നു. നടി സുരേഖ സിനിമയില്‍ അഭിനയിക്കാത്ത സമയം ബിസിനസിലേക്ക് നോക്കിയിരിക്കുകയാണ് എന്നാണ് താരം തന്നെ പണ്ടൊരിക്കല്‍ കൂട്ടിച്ചേര്‍ത്തത്. അങ്ങോട്ടുപോയി ചാന്‍സ് ചോദിക്കുന്ന പതിവ് തനിക്ക് ഇല്ല എന്നും തന്നെ തേടി വരുന്ന നല്ല കഥാപാത്രങ്ങള്‍ താന്‍ ചെയ്യുമെന്നും അതിനൊരു മടിയുമില്ല എന്നും എത്രകാലമായാലും അഭിനയം നിര്‍ത്തില്ല എന്നും നടി സുരേഖ ഒരിക്കല്‍ കൂട്ടിച്ചേര്‍ത്തത് മലയാളികള്‍ മറക്കില്ല. സിനിമയ്ക്ക് പുറത്തും താരം വലിയ തിരക്കുള്ള ഒരു താരം തന്നെയായി മാറി. സ്വന്തമായി ആയുര്‍വേദ റിസര്‍ച്ച് തുടങ്ങുകയും അതിന് പിന്നാലെയുമാണ് താരത്തിന്റെ ഒഴിവുസമയങ്ങള്‍ കൂടുതലും താരം പങ്കുവയ്ക്കുന്നത്. ആയുര്‍ രേഖ എന്ന ആയുര്‍വേദിക് റിസര്‍ച്ച് സെന്ററിന്റെ മാനേജിങ് ഡയറക്ടര്‍ ആണ് സുരേഖ ഇന്ന്.
ആന്ധ്രാസ്വദേശിനിയായ സുരേഖ ചെന്നൈയിലാണു സ്ഥിരതാമസം. 37 സിനിമയില്‍ അഭിനയിച്ച താരം ഏതാനും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. അവസാനം പൃഥ്വിരാജിന്റെ 'മാസ്റ്റേഴ്‌സി'ലാണു വേഷമിട്ടത്. നല്ലവേഷങ്ങളാണെങ്കില്‍ ഇനിയും സിനിമയിലേക്കുവരും എന്നും താരം കൂട്ടിച്ചേര്‍ത്തു. പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യം സിനിമയില്‍ എത്തുന്നത്. അന്ന് മലയാളം ഒട്ടുമറിയാത്ത ഒരു പെണ്‍കുട്ടിയായിരുന്നു താനെന്ന് താരം തന്നെ പിന്നീട് ഓര്‍ത്ത് പറയുന്നുണ്ട്. ഭരതന്‍ പഠിപ്പിച്ച 'ഊണുകഴിച്ചോ' എന്ന മലയാളം വാക്കുമാത്രമേ അന്നത്തെ പതിനഞ്ചുകാരിക്ക് അറിയുമായിരുന്നുള്ളൂ. ഇപ്പോള്‍ നന്നായി മലയാളംപഠിച്ചു എന്ന താരം തന്നെ കൂട്ടിച്ചേര്‍ത്തു. 2020 ജനുവരിയില്‍ ചേര്‍ത്തലയില്‍നടന്ന തകരയുടെ വാര്‍ഷികാഘോഷത്തില്‍ നെടുമുടിവേണുവും പ്രതാപ് പോത്തനും കെ.പി.എ.സി. ലളിതയും അനിരുദ്ധനും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ പങ്കെടുത്തിരുന്നു. തകരയുടെ നാലുപതിറ്റാണ്ടു പിന്നിടുമ്പോള്‍ പുതിയസിനിമയ്ക്കായി വി.വി. ബാബു ഒരുങ്ങുന്നതിനിടെയാണ് ആദ്യസിനിമയിലെ നായികയുടെ വരവും കൂടിക്കാഴ്ചയും. സിനിമയുടെ 40-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ എത്താനാകാഞ്ഞതിന്റെ ഖേദം തീര്‍ക്കാനാണ് മകളും മോഡലുമായ കാതറിന്‍വരുണയ്‌ക്കൊപ്പം സുരേഖ സിനിമയുടെ നിര്‍മാതാവ് വി.വി. ബാബുവിനെ കാണാനെത്തിയത്. അന്ന് താരം ചേര്‍ത്തലയില്‍ വര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചെത്തിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. സുരേഖയ്ക്കായി അന്നുകരുതിയ ഉപഹാരം ബാബു അവര്‍ക്കു നല്‍കി സ്വീകരിച്ചു. 'ബാബുവങ്കിളിനെ നിര്‍മാതാവായല്ല കുടുംബാംഗമായാണു കാണുന്നത്. സിനിമയെ വെറും വ്യവസായമായിക്കാണാത്ത, ആ കലയെ സ്‌നേഹിക്കുന്ന അപൂര്‍വം നിര്‍മാതാക്കളിലൊരാളാണ് അദ്ദേഹ'മെന്നു സുരേഖ 'മാതൃഭൂമി'യോടു പറഞ്ഞു. വാര്‍ഷികാഘോഷത്തിനെത്താന്‍ പ്രതാപ് പോത്തനും നെടുമുടിവേണുവും വിളിച്ചിരുന്നു. എന്നാല്‍, അവിചാരിതകാരണങ്ങളാല്‍ കഴിഞ്ഞില്ല. അതുവലിയ നഷ്ടമായി. വേണുച്ചേട്ടനെ അവസാനമായി കാണാനാകാത്തതും വലിയവിഷമമായി- അവര്‍ പറഞ്ഞു.