Latest News

വൈരമുത്തുവിനെതിരെ 17 സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരുന്നു; ഒഎന്‍വി പുരസ്‌കാരത്തില്‍ പ്രതിഷേധമറിയിച്ച് നടി റിമ കല്ലിങ്കൽ

Malayalilife
വൈരമുത്തുവിനെതിരെ 17 സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കിയിരുന്നു; ഒഎന്‍വി പുരസ്‌കാരത്തില്‍ പ്രതിഷേധമറിയിച്ച് നടി  റിമ കല്ലിങ്കൽ

നിരവധി പേർ മീ ടൂ ഉന്നയിച്ച ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കൽ രംഗത്ത്. പതിനേഴ് സ്ത്രീകൾ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷണത്തിന് പരാതി നൽകിയിരുന്നുവെന്നാണ് റിമ ഫേസ്‌ബുക്കിൽ കുറിച്ചത്. സമാനമായ അഭപ്രായം നിരവധി പേർ ഉയർത്തുകയും ചെയ്യുന്നുണ്ട്. റിമയ്ക്ക് പുറമെ സംഭവത്തിൽ നടി പാർവ്വതി തിരുവോത്തും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് മീന കന്ദസ്വാമിയും ആവശ്യപ്പെട്ടിരുന്നു.

കമല സുരയ്യയുൾപ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാൽ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എൻ. വി സാംസ്‌കാരിക അക്കാദമി അവാർഡ് നൽകുന്നത് മലയാള സാഹത്യലോകത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് മീന കന്ദസ്വാമി ട്വീറ്റ് ചെയ്തത്.

കമല സുരയ്യയുൾപ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാൽ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എൻ. വി സാംസ്‌കാരിക അക്കാദമി അവാർഡ് നൽകുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതർ. മീന കന്ദസ്വാമി വ്യക്തമാക്കി.

 നിരവധി പേരാണ് മുഖ്യമന്ത്രി പിണറായി വിജയനോടും അടൂർ ഗോപാലകൃഷ്ണനോടും പുരസ്‌കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎൻവി കൾച്ചറൽ അക്കാദമിയുടെ രക്ഷാധികാരി. അടൂർ ഗോപാലകൃഷ്ണനാണ് ചെയർമാൻ. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവർമ്മ, ബിനോയ് വിശ്വം, എം.കെ മുനീർ, സി.രാധകൃഷ്ണൻ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.

Actress Rima Kallingal protests against ONV award

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES