ചില പേരും പദവിയും ഉള്ള മുൻ നിര നായികമാരും കിടക്ക പങ്ക് ഇടാൻ സമ്മതിക്കാറുണ്ട്; വെളിപ്പെടുത്തലുമായി നടി പത്മപ്രിയ

Malayalilife
topbanner
 ചില പേരും പദവിയും ഉള്ള മുൻ നിര നായികമാരും കിടക്ക പങ്ക് ഇടാൻ സമ്മതിക്കാറുണ്ട്; വെളിപ്പെടുത്തലുമായി നടി പത്മപ്രിയ

ലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ നായികയായും സഹനടിയായും ഏവർക്കും സുപരിചിതയായ താരമാണ് പത്മപ്രിയ. അഭിനയത്തിന് പുറമെ മോഡലിംഗിലും താരം സജീവമാണ്.മലയാളത്തിൽ  പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പംഅഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ സിനിമ ഫീൽഡിൽ നിന്നും നിരന്തരം കാസ്റ്റിംഗ് കൗച്ചിനെ പറ്റിയും മീടൂ വെളിപ്പെടുത്തലും ഉണ്ടാകുന്ന സാഹചര്യത്തിൽ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. 

തനിക്ക് നേരെ  കാസ്റ്റിംഗ് കൗച്ച് ബാക്കി നടിമാർ പറയുന്ന പോലെ ഉണ്ടായിട്ടില്ലെന്നും ചിലർ അവസരത്തിന് വേണ്ടി കിടക്ക പങ്ക് ഇടേണ്ട വന്നിട്ടുണ്ട് എന്ന് വെളിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട് അവർ ഇപ്പോൾ പ്രതികരിക്കാൻ തയാറാണെന്നും പദമപ്രിയ തുറന്ന് പറയുന്നു.

ചിലർ പേടി ഉള്ളത് കൊണ്ടും ചിലർ അവസരം നഷ്ടപ്പെടും എന്ന തോന്നൽ കൊണ്ടുമാണ് കാര്യങ്ങൾ വെളിയിൽ പറയാത്തത്. താനും ബാക്കി നടിമാരും കൂടെ ഉള്ളവരെ വിശ്വസിച്ചാണ് ഷൂട്ടിങ്ങിന് പോകാറുള്ളത്. ചിലർ ഒന്നും അറിയാത്ത പോലെ ഷൂട്ടിംഗ് സൈറ്റുകളിൽ വെച്ച് തട്ടുകയും മുട്ടുകയും ചെയ്യും, ചിലർ വേറെ ഉദ്ദേശത്തോടെ മ്ലേച്ചമായി സംസാരിച്ചിട്ട് തോളിൽ തട്ടി പോകാറുണ്ടെന്നും ഇതൊക്കെ ഷൂട്ടിംഗ് സൈറ്റിലെ സ്ഥിരം കാഴ്ചയാണ് എന്നും പദമപ്രിയ പറയുന്നു.

നമ്മൾ അവരോട് ദേഷ്യപ്പെട്ടാൽ ഉടനെ ക്ഷമ ചോദിക്കും അങ്ങനെ വരുമ്പോൾ ക്ഷമിക്കാൻ മാത്രമേ സാധിക്കുകയൊള്ളു. ചിലർ അനാവശ്യ മെസ്സജുകൾ അയക്കാറുണ്ടെന്നും പദ്മപ്രിയ പറയുന്നു. ചില  പേരും പദവിയും ഉള്ള മുൻ നിര നായികമാരും കിടക്ക പങ്ക് ഇടാൻ സമ്മതിക്കാറുണ്ട് സ്ഥിരമായി സിനിമയിൽ വേഷം ലഭിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്യുന്നത് അല്ലങ്കിൽ അവർക്ക് അവസരം ലഭിക്കില്ലെന്നും പദമപ്രിയ കുറ്റപ്പെടുത്തുന്നു.

ഇങ്ങനെ ചെയ്യുന്നവർക്ക് എപ്പോളും അവസരം ലഭിക്കണം എന്നില്ല, പുതു തലമുറയിൽ ഉള്ള നടിമാർ ഇതിന് വഴങ്ങാൻ നിന്ന് കൊടുക്കില്ല. ഇത്തരം കാര്യങ്ങളിൽ നിന്നും പിന്മാറി നിൽക്കുന്നത് കൊണ്ടാണ് തന്നെ സിനിമയിൽ നിന്നും ഒതുക്കിയതെന്ന് പദമപ്രിയ പറയുന്നു. നല്ല കഥയുള്ള സിനിമയിൽ മാത്രം അഭിനയിക്കും അതല്ലാതെ വേറെ ഒന്നും തന്റെ പക്കൽ നിന്നും കൂടുതലായി കിട്ടില്ല എന്ന് അവർക്ക് അറിയാം അതാണ് ഒതുങ്ങി പോയതെന്ന് പദമപ്രിയ വെളിപ്പെടുത്തുന്നു.
 

Actress Padmapriya reveals about casting couch

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES