Latest News

അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല; അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം; സിനിമയില്‍ എത്തുന്നതിന് മുന്നേ ഉള്ള ജീവിതം പറഞ്ഞ് നേഹ സക്‌സേന

Malayalilife
topbanner
അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല; അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം; സിനിമയില്‍ എത്തുന്നതിന് മുന്നേ ഉള്ള ജീവിതം പറഞ്ഞ് നേഹ സക്‌സേന

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ്  നേഹ സക്‌സേന. വളരെ ചുരുങ്ങ മലയ ചിത്രം കൊണ്ട് തന്നെ താരം പ്രേക്ഷക മനസ്സ് കീഴടക്കുകയും ചെയ്തു. മലയത്തിന് പുറമെ തെന്നിന്ത്യൻ ഭാഷ സിനിമകളിൽ എല്ലാം തന്നെ താരം സജീവയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ കസബ എന്ന ചിത്രണത്തിലെ സൂസന്‍ എന്ന കഥാപാത്രം  ഏറെ ശ്രദ്ധ നേടിക്കൊടുത്തു താരത്തിന്. എന്നാൽ ഇപ്പോൾ നേഹ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ച ചെയ്യപ്പെടുന്നത്.  നേഹ ഇപ്പോൾ തുറന്ന് പറയുന്നത്  സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള തന്റെ ജീവിതത്തെ കുറിച്ചാണ്.

ഒരു സാധാരണ കുടുംബത്തില്‍ ആയിരുന്നു എന്റെ ജനനം , അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്ക് ദൈവം തന്നില്ല ..അമ്മയായിരുന്നു എന്റെ അച്ഛനും അമ്മയും എല്ലാം. പഠിക്കുമ്പോള്‍ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോലും പണം എന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ വീട്ടുജോലിക്ക് വരെ പോയിട്ടുണ്ട്. അമ്മയ്ക്ക് കമ്പിളി കുപ്പായങ്ങള്‍ തുന്നുന്ന ജോലിയായിരുന്നു. പഠനത്തിനും ഭക്ഷണത്തിനും വേണ്ടി അമ്മ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. 

മലയാളികളുടെ മനസ് കീഴടക്കിയ അന്യഭാഷാ നടി കൂടിയാണ്  നേഹഹ സക്‌സേന. മോഹന്‍ലാല്‍ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സഖാവിന്റെ പ്രിയസഖി, പടയോട്ടം, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലും കസബയ്ക്ക് പിന്നാലെ  നടി വേഷമിട്ടു. നടിയുടേതായി ഇനി  പുറത്തിറങ്ങാനുള്ള ചിത്രം മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ്.  നേഹ സക്‌സേന ആദ്യമായി അഭിനയ രംഗത്തേക്ക് തുളു ഭാഷയിലെ ചിത്രത്തിലൂടെയാണ് എത്തുന്നത്.  ഒട്ടുമിക്ക ഭാഷകളിലും പിന്നീട് താരം അഭിനയിച്ചു.  നിരവധി ആരാധകരെ വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടുതന്നെ സമ്പാതിക്കുവാന്‍ താരത്തിന് സാധിച്ചു.

Actress Neha Saxena words about her realistic life

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES