Latest News

വൈൻ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ സുന്ദരിയായി നടി നവ്യ നായർ; ചിത്രങ്ങൾ  വൈറൽ

Malayalilife
വൈൻ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ സുന്ദരിയായി നടി നവ്യ നായർ; ചിത്രങ്ങൾ  വൈറൽ

ഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. ഇപ്പോള്‍ നവ്യ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. എന്നാൽ ഇപ്പോൾ  താരത്തിന്റെതായി വന്ന ഒരു ഇൻസ്റ്റാഗ്രാം ചിത്രമാണ്  സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

 ഇക്കുറി താരം വൈൻ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ സുന്ദരിയായിരിക്കുകയാണ്  ആരാധകരുടെ മനം കവരുന്നത്.  ഈ മനോഹരമായ വസ്ത്രം നവ്യക്കായി റുത്വാ ബൈ അമൃത ആണ് ഒരുക്കിയത്.  നവ്യയെ സ്റ്റൈൽ ചെയ്തത് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ്.   നവ്യ തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവച്ചത്.  താരത്തിന്റെ ചിത്രങ്ങൾക്ക് ചുവടെ കമൻറുകളുമായി ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ മുത്തപ്പന്റെ അമ്പലത്തിൽ ദർശനം നടത്തിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

Actress Navya nair new outfit look goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES