ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടി നവ്യ നായര്‍. മികച്ച ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികേ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നവ്യ നായരുടെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
നവ്യ പലവേദികളിലും അഭിനയത്തോടുള്ള അതേ ഇഷ്ടം നടിയ്ക്ക് നൃത്തത്തോടുമുണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകളുടെ ഭാഗമാകാൻ നവ്യയ്ക്ക് സാധിച്ചു. എന്നാൽ ഇപ്പോൾ ഉത്തര മലബാറിലെ പ്രശ്തമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ച താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇടം നേടുന്നത്. ക്ഷേത്ര ദർശനത്തിന് പിന്നാലെ വളപട്ടണം നദിയുടെ ദൃശ്യ ഭംഗി ആസ്വദിക്കുന്ന താരത്തെയും ചിത്രത്തിൽ കാണാൻ സാധിക്കുന്നു. നവ്യ തന്നെയാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് എത്തിയിരിക്കുന്നതും.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. അതേസമയം സമൂഹമാധ്യമങ്ങളിൽ ഏറെ സജീവയായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവച്ച് എത്തിയിരുന്നു.