Latest News

മുല്ല റിലീസായ ദിവസമായിരുന്നു എന്റെ വീടിന്റെ പാലുകാച്ചല്‍ ദിനം; അതുകൊണ്ട് തന്നെ എന്റെ വീടിനു മുല്ല എന്ന് തന്നെയാണ് ഞാന്‍ പേരിട്ടിരിക്കുന്നത്: മീര നന്ദൻ

Malayalilife
മുല്ല  റിലീസായ ദിവസമായിരുന്നു എന്റെ വീടിന്റെ പാലുകാച്ചല്‍ ദിനം; അതുകൊണ്ട് തന്നെ എന്റെ വീടിനു മുല്ല എന്ന് തന്നെയാണ് ഞാന്‍ പേരിട്ടിരിക്കുന്നത്: മീര നന്ദൻ

മുല്ല എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെക്ക് ചുവട് വച്ച താരം ഏതാനും നല്ല കഥാപാത്രങ്ങള്‍ ആസ്വാധകര്‍ക്കായി നല്‍കിയ ശേഷം ദുബായിലേക്ക് പോവുകയും ചെയ്തിരുന്നു എങ്കിലും ഇപ്പോള്‍  മലയാളം എഫ്എമ്മിലെ തിരക്കിട്ട ആര്‍ജെയാണ് മീര അറിയപ്പെടുന്നത്. ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ മീര തന്റെ ദുബായ് ജീവിതത്തിലെ സുന്ദര മുഹൂര്‍ത്തങ്ങള്‍ എല്ലാം തന്നെ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍  മുല്ല പുറത്തിറങ്ങിയിട്ടു പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. മുല്ല എന്ന സിനിമയെക്കുറിച്ച് നടി മീര നന്ദൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എന്റെ ആദ്യ സിനിമയായിരുന്നു ലാല്‍ ജോസ് സാര്‍ സംവിധാനം ചെയ്ത ദിലീപേട്ടന്‍ നായകനായ മുല്ല. ആ സിനിമ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല. അത് എന്റെ ആദ്യ സിനിമയായത് കൊണ്ട് മാത്രമല്ല. മുല്ല  റിലീസായ ദിവസമായിരുന്നു എന്റെ വീടിന്റെ പാലുകാച്ചല്‍ ദിനം, അതുകൊണ്ട് തന്നെ എന്റെ വീടിനു മുല്ല എന്ന് തന്നെയാണ് ഞാന്‍ പേരിട്ടിരിക്കുന്നത്. അത് എന്റെ ഐഡിയ അല്ലായിരുന്നു, എന്റെ അനിയന്റെ ഐഡിയയായിരുന്നു.

മുല്ലയുടെ ചിത്രീകരണ ദിവസങ്ങള്‍ വളരെ രസകരമായിരുന്നു. എന്നിലെ പുതുമുഖ നടിയെ ലാല്‍ ജോസ് സാര്‍ വിശ്വസിച്ചു ആ കഥാപാത്രം ഏല്‍പ്പിച്ചു. ലച്ചി എന്ന കഥാപാത്രത്തിന് വ്യത്യസ്തത തലത്തില്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് സിനിമയിലുണ്ടായിരുന്നു. മീര നന്ദന്‍ പറയുന്നു.

Actress Meera nandan words about movie mulla

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES