Latest News

എനിക്ക് വാസുവണ്ണനെ വേണ്ട; ഭർത്താവ് ആരെന്ന് വെളിപ്പെടുത്തി നടി മന്യ; പ്രതികരണവുമായി താരം

Malayalilife
topbanner
എനിക്ക് വാസുവണ്ണനെ വേണ്ട; ഭർത്താവ് ആരെന്ന് വെളിപ്പെടുത്തി നടി  മന്യ; പ്രതികരണവുമായി താരം

ർഷങ്ങൾക്ക് മുൻപ്  ശ്രദ്ധിക്കപ്പെട്ട സിനിമകളിലെ കഥാപാത്രങ്ങൾ പിൽകാലത്ത് സോഷ്യൽ മീഡിയയിൽ ട്രോളുകളായി വന്ന് നിരയാറുണ്ട്. അത്തരത്തിൽ വന്ന് നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു ദശമൂലം ദാമു,മണവാളൻ തുടങ്ങിയ കഥാപാത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ തരംഗമായിരുന്നു. അത്തരത്തിൽ വീണ്ടും സോഷ്യൽ മീഡിയയിലൂടെ തരംഗമായി മാറുകയാണ് വാസുവണ്ണൻ ട്രോൾ.ഒന്ന് ചിരിക്കുകപോലും ചെയ്യാത്ത വില്ലത്തരങ്ങൾ നിറഞ്ഞ വാസുവണ്ണനെ മലയാള സിനിമ പ്രേമികൾക്ക് സമ്മാനിച്ചത് നടൻ സായി കുമാരൻ. 

ദിലീപ് ഇരട്ടവേഷത്തിൽ എത്തിയ  കുഞ്ഞിക്കൂനൻ എന്ന ചിത്രത്തിലെ കഥാപാത്രമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.നിരവധി ട്രോളുകളാണ് സിനിമയിലെ വില്ലനായി എത്തിയ  വാസുവണ്ണനെയും നായികയായി ലക്ഷ്‌മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാന്യയെയും ചേർത്ത് എത്തുന്നത്. വാസുവേട്ടൻ എന്ന കഥാപാത്രം മാന്യയുടെ പുറകെ നടക്കുന്നത്  മുതൽ വിവാഹം വരെ എത്തിയതായിരുന്നു ട്രോളുകളിൽ നിറഞ്ഞ് നിന്നിരുന്നത്. എന്നാൽ ഇപ്പോൾ ഇതിനെല്ലാം പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി മന്യ നായ്ഡു.

 കഴിഞ്ഞ ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ  വാസു, പ്രിയ ലക്ഷ്മിയെ വിവാഹം കഴിച്ച് ഇരുവരും ഒന്നിച്ച് താമസിക്കുന്നു എന്ന തരത്തിലാണ്  ട്രോളുകൾ പ്രചരിച്ചത്. എന്നാൽ,  തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ   താൻ വാസുവിനെയല്ല, വികാസിനെയാണ് വിവാഹം കഴിച്ചതെന്നാണ് മന്യ അറിയിക്കുന്നത്. അതേസമയം മന്യ എത്തിയത് നർമ്മത്തിൽ പൊതിഞ്ഞ  ഒരു വിശദീകരണവുമായാണ്. ‘വികാസ്, എന്റെ യഥാർഥ ഭർത്താവ്. വാസു അണ്ണനെ സൂക്ഷിക്കണം, ആ ജോഡി ഇപ്പോൾ ട്രെൻഡിങ് ആണ്’. എന്നുമാണ് മന്യ കുറിച്ചത്.

 മലയാളികൾക്ക് കുഞ്ഞിക്കൂനൻ, ജോക്കർ തുടങ്ങിയ സിനിമകളിലൂടെ പ്രിയങ്കരിയായ നടിയാണ് മന്യ.  നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം 2013 ലാണ്  വികാസ് ബാജ്പേയിയുമായി വിവാഹിതരാവുന്നത്. മന്യ അഭിനയത്തിൽ നിന്നും വിവാഹ ശേഷം  വിട്ടുനിൽക്കുകയാണ്.  ഇരുവരും ഇപ്പോൾ ന്യൂയോർക്കിലാണ് താമസിക്കുന്നത്.  മന്യ വക്കാലത്ത് നാരായണൻ കുട്ടി, രാക്ഷസരാജാവ്, അപരിചിതൻ, സ്വപ്നക്കൂട് എന്നിങ്ങനെ ഒട്ടേറെ മലയാള സിനിമകളിൽ വേഷമിടും ചെയ്തിട്ടുണ്ട്.

Actress Manya react against viral trolls

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES