Latest News

തിരിച്ചറിവ് വരുമ്പോൾ നമ്മുടെ ഭാഗ്യത്തിന്റെ വലിപ്പം ഓര്‍ത്ത് സമാധാനമായി വീട്ടില്‍ തന്നെ ഇരുന്നു; മനസ്സ് തുറന്ന് നടി മഞ്ജു വാര്യർ

Malayalilife
തിരിച്ചറിവ് വരുമ്പോൾ  നമ്മുടെ ഭാഗ്യത്തിന്റെ വലിപ്പം ഓര്‍ത്ത് സമാധാനമായി വീട്ടില്‍ തന്നെ ഇരുന്നു; മനസ്സ് തുറന്ന് നടി മഞ്ജു വാര്യർ

മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് കൈനിറയെ അവസരങ്ങളുമായിട്ടാണ് താരം മുന്നേറുന്നത്. എന്നാൽ  ഇപ്പോള്‍ തന്റെ ജീവിതത്തില്‍ കോവിഡ് പ്രതിസന്ധി എങ്ങനെ ബാധിച്ചു എന്ന് തുറന്ന് പറയുകയാണ് താരം.ഓരോ ആളുകളുടെ പ്രശ്‌നങ്ങള്‍ വച്ച് നോക്കുമ്പോള്‍ തന്റെ പ്രശ്‌നങ്ങള്‍ എത്രത്തോളം ചെറുതാണല്ലോ എന്ന് തോന്നിപ്പോയെന്നും താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

ചെറിയ അനിശ്ചിതത്വങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ സമാധാനമായി തന്നെ കടന്നുപോയി. ലളിതം സുന്ദരംസിനിമയുടെ ഷൂട്ടിംഗ് പകുതി വച്ച് നിര്‍ത്തേണ്ടി വന്നു. സിനിമ വീണ്ടും എന്ന് തുടങ്ങാന്‍ പറ്റും എന്നുള്ള ഒരു ആലോചന ഉണ്ടായിരുന്നു. പക്ഷേ നമ്മളെക്കാള്‍ എത്രയോ വലിയ പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ ചുറ്റും ഉണ്ടല്ലോ. നമുക്ക് സമാധാനമായിട്ട് അമ്മയുടെ കൂടെ ഇരുന്ന് അമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു വീട്ടില്‍ ഇരിക്കാന്‍ പറ്റി. 

അതു പോലും പറ്റാതെ നാളെ അന്നത്തിന് എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ടു നില്‍ക്കുന്ന ആളുകള്‍ ഒക്കെ ഉണ്ടല്ലോ. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങളൊക്കെ ചെറുതാണല്ലോ എന്ന തിരിച്ചറിവുണ്ടായി. തിരിച്ചറിവ് വരുമ്‌ബോള്‍ നമ്മുടെ ഭാഗ്യത്തിന്റെ വലിപ്പം ഓര്‍ത്ത് സമാധാനമായി വീട്ടില്‍ തന്നെ ഇരുന്നു. ഇതിനിടയ്ക്ക് ചിലരെയൊക്കെ സഹായിക്കാനായി.

Actress Manju warrier words about lock down

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES