Latest News

യു വി മഞ്ജു എന്ന ഒന്‍പതാക്ലാസുകാരി; പഴയ കാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍

Malayalilife
 യു വി മഞ്ജു എന്ന ഒന്‍പതാക്ലാസുകാരി; പഴയ കാല ചിത്രം ഏറ്റെടുത്ത് ആരാധകര്‍

യുവജനോത്സവ വേദികളിലൂടെ മിന്നിതിളങ്ങിയ താരമാണ് നടി മഞ്ജു വാര്യര്‍.  സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാതിലക പട്ടം കരസ്തമാക്കിയ താരം  1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന ചിത്രത്തിലൂടെ  നായികയായി മാറുകയും ചെയ്തു മഞ്ജു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുടെ താരത്തിന്റെ സ്‌കൂള്‍ കാലത്ത് ഒരു പത്രവാര്‍ത്തയുടെ കട്ടിങ്ങാണ് വൈറലായി മാറിയിരിക്കുന്നത്. . കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ സെര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സ്‌കോളര്‍ഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളില്‍ വന്നതായിരുന്നു ഈ വാര്‍ത്ത്.

കണ്ണൂരിലെ ചിന്മയ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസുകാരിയായിരുന്നു യു വി മഞ്ജു എന്ന മഞ്ജു വാര്യര്‍ അക്കാലത്ത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കലാ തിലകം പട്ടം രണ്ട് വര്‍ഷം തുടര്‍ച്ചയായി നേടുകയും ചെയ്തിരുന്നു. സല്ലാപം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയിലെ മുന്‍ നിര നായികയായി മാറിയ താരം നാല് വര്‍ഷങ്ങള്‍ കൊണ്ട് ഇരുപതോളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. നടന്‍ ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്ന താരം 2014 ല്‍ ശക്തമായ തിരിച്ചു വരവ് നടത്തുകയും ചെയ്തിരുന്നു.   മഞ്ജുവിന്റേതായി ഇക്കൊല്ലം ഏഴ് സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. 

Actress Manju Warrier old news paper photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES