ബോളിവുഡില്‍ എന്ന പോലെ തെന്നിന്ത്യയിലും ഏറെ ആരാധകരുളള ശ്രദ്ധേയമായ താരമാണ് നടി കത്രീന കൈഫ്. 36ാം വയസ്സിലും 25 കാരിയുടെ ചുറുചുറുക്കോടെ കഴിഞ്ഞ് പോരുന്ന കത്രീനയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് താരം ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളതും. അടുത്തിടെയാണ് താരത്തിന്റെ വിവാഹ വാർത്ത പുറത്ത് വന്നത്. വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്. ഡിസംബർ 9ന് ഇവരുടെ വിവാഹം ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങൾ. താരങ്ങൾ ഇതിനെകുറിച്ച് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജസ്ഥാനിൽ ഉള്ള ഒരു രാജകൊട്ടാരം വിവാഹത്തിന് വേണ്ടി വാടകയ്ക്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അതേസമയം വിവാഹത്തിനു വേണ്ടി ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളാണ് ശ്രദ്ധനേടുന്നത്. കത്രീന കെയ്ഫും വിക്കി കൗശലും കുടുംബവും മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്കായി ജയ്പൂരിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താര വിവാഹം ഫോര്‍ട്ട് ബര്‍വാരയിലെ സിക്‌സ് സെന്‍സസ് റിസോര്‍ട്ടില്‍ വെച്ചായിരിക്കും നടക്കുക. വിക്കിയും കത്രീനയും ചേര്‍ന്നാണ് മെനു തിരഞ്ഞെടുത്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിവിധ തരത്തിലുള്ള കബാബുകളും പരമ്പരാഗത രാജസ്ഥാനി ശൈലിയിലുള്ള വിഭവങ്ങളും ആയിരുന്നു വിവാഹ പാർട്ടിയിൽ വിളമ്പുക. വെസ്റ്റേണ്‍ രുചി നിര്‍ബന്ധമായും കത്രീനയുടെ കുടുംബം ഏറെയും വിദേശത്തായതിനാല്‍ ഉണ്ടാവുമെന്നും പറയുന്നു. വിരുന്നില്‍ പതിനഞ്ചോളം ശൈലിയിലുള്ള ദാല്‍ വിഭവങ്ങളും, ഇന്ത്യന്‍ രുചികള്‍ ഇഷ്ടമുള്ളവര്‍ക്കായി വിവിധ തരത്തിലുള്ള പാനിപൂരികളും ഒരുക്കുന്നുണ്ട്. വിവാഹ ചടങ്ങിൽ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് എന്ന് പറയുന്നത് പ്രശസ്ത ഇറ്റാലിയന്‍ ഷെഫ് ഡിസൈന്‍ ചെയ്യുന്ന അഞ്ചു തട്ടുകളായുള്ള നീലയും വെള്ളയും നിറത്തിലുള്ള ടിഫാനി കേക്കാണ്. വേദിയില്‍ ലൈവായി കച്ചേരിയും ചാട്ട് വിഭവങ്ങള്‍ ലഭിക്കുന്ന സ്റ്റാളുകളുമൊക്കെ ഉണ്ടാകും എന്നുമാണ് കിട്ടിയിരിക്കുന്ന വിവരങ്ങള്‍.
രാജസ്ഥാനിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ചാണ് ഡെസ്റ്റിനേഷന്‍ ശൈലിയിലുള്ള വിവാഹം വെച്ചായിരിക്കും ആരാധകര്‍ ഏറെ കാത്തിരിക്കുന്ന താര വിവാഹം. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീത്, മെഹന്ദി ആഘോഷങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ചയാണ് വിവാഹച്ചടങ്ങ്. അതിഥികള്‍ കോവിഡ് വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിച്ചിരിക്കണമെന്ന് നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും അല്ലാത്തവര്‍ ആര്‍ടിപിസിആര്‍ റിസള്‍ട്ട് കൊണ്ടുവരണമെന്നും നിര്‍ദേശമുണ്ട്.